Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ-റെയിലിനെതിരായ രണ്ട് ഹർജികൾ തള്ളി, സർക്കാരിന് തുടർനടപടികൾ സ്വീകരിക്കാമെന്ന് ഹൈക്കോടതി

കെ-റെയിലിനെതിരായ രണ്ട് ഹർജികൾ തള്ളി, സർക്കാരിന് തുടർനടപടികൾ സ്വീകരിക്കാമെന്ന് ഹൈക്കോടതി
, ചൊവ്വ, 29 മാര്‍ച്ച് 2022 (14:06 IST)
കെ-റെയിലിനെതിരായ ഹർജികൾ തള്ളി ഹൈക്കോടതി. പദ്ധതിക്കായി സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കാണിച്ച് സമർപ്പിച്ച രണ്ട് ഹർജികൾ ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാരിന് തുടർനടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി അംഗീകരിച്ചു.
 
കെ റെയിൽ പ്രത്യേക റെയിൽവേ പദ്ധതിയാണ്. അതിനാൽ കേന്ദ്രസര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ ഇല്ലാതെ ഭൂമി ഏറ്റെടുക്കലോ പദ്ധതി നിര്‍വഹണമോ സംസ്ഥാന സര്‍ക്കാരിന് സാധ്യമല്ലെന്നായിരുന്നു ‌ഹർജിയിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത് പ്രത്യേക പദ്ധതിയല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
 
പ്രത്യേക റെയില്‍വേ പദ്ധതിയല്ലാത്തതിനാല്‍ സ്ഥലം ഏറ്റെടുപ്പ്, പദ്ധതി നിര്‍വഹണം എന്നിവയ്ക്ക് സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

85കാരനായ ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രി ബെര്‍ലസ്‌കോണി 32കാരിയായ എംപി മാര്‍ത്ത ഫാസിനയെ വിവാഹം കഴിച്ചു