Webdunia - Bharat's app for daily news and videos

Install App

26മത് ഐഎഫ്എഫ്‌കെ ഫെബ്രുവരി 4 മുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 16 നവം‌ബര്‍ 2021 (18:16 IST)
കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനുവേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26 -ാമത്  രാജ്യാന്തര ചലച്ചിത്രമേളയും 13 -ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയും തിരുവനന്തപുരത്ത് നടക്കും.
 
കേരളത്തിന്റെ അഭിമാനമായ രാജ്യാന്തര ചലച്ചിത്രമേളയുടെ 26 -ാമത് എഡിഷന്‍ 2022 ഫെബ്രുവരി 4 മുതല്‍ 11 വരെയാണ് നടക്കുക. മേളയുടെ ഉദ്ഘാടനം നിശാഗന്ധി  ഓഡിറ്റോറിയത്തില്‍ 2022 ഫെബ്രുവരി 4 ന് വൈകീട്ട് 6 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നിര്‍വഹിക്കും.  കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍പ്പോലും കഎഎഗ മുടക്കമില്ലാതെ നടത്താന്‍ നമുക്ക് കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തെ പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന കഎഎഗയുടെ 26 -ാം പതിപ്പ് രാജ്യാന്തര ചലച്ചിത്രമേളയുടെ എല്ലാ പ്രൗഢിയോടെയും നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
 
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ മാസം നടത്താന്‍ കഴിയാതിരുന്ന രാജ്യാന്തര  ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) 2021 ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്‌ളക്‌സ് എസ് എല്‍  തിയേറ്റര്‍ കോംപ്‌ളക്‌സിലെ നാല് സ്‌ക്രീനുകളില്‍  നടക്കും. മേളയുടെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഏരീസ് പ്‌ളക്‌സ് എസ്.എല്‍ തിയേറ്ററിലെ ഓഡി 1ല്‍  ഡിസംബര്‍ 9 ന് നിര്‍വഹിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മേളകള്‍ സംഘടിപ്പിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments