Select Your Language

Notifications

webdunia
webdunia
webdunia
webdunia

കത്തിക്കയറി സഞ്ജുവും അസറുദ്ദീനും, ഹിമാചലിനെ തകർത്ത് കേരളം ക്വാർട്ടറിൽ

കത്തിക്കയറി സഞ്ജുവും അസറുദ്ദീനും, ഹിമാചലിനെ തകർത്ത് കേരളം ക്വാർട്ടറിൽ
, ചൊവ്വ, 16 നവം‌ബര്‍ 2021 (16:50 IST)
സയ്യിദ് മുഷ്‌താഖ് അലി ടി20യിൽ കേരളം ക്വാർട്ടർ ഫൈനലിൽ.  പ്രീക്വാര്‍ട്ടറില്‍ ഹിമാചല്‍ പ്രദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കേരളം മുന്നേറിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റി‌ങിന് ഇറങ്ങിയ ഹിമാചൽ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 145 റൺസാണ് നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ കേരളം 19.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.
 
മത്സരത്തിൽ ഓപ്പണർ  മുഹമ്മദ് അസറുദ്ദീന്‍ (60), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (പുറത്താവാതെ 52) നേടിയ അര്‍ധ സെഞ്ചുറികളാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. സച്ചിന്‍ ബേബി 10 റൺസെടുത്ത് പുറത്താവാതെ നിന്നു.രോഹന്‍ കുന്നുമ്മലിന്റെ (22) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. 4 റണ്‍സാണ് ഒന്നാവിക്കറ്റില്‍ അസറിനൊപ്പം രാഹുല്‍ കൂട്ടിച്ചേര്‍ത്തത്.
 
തുടർന്നെത്തിയ സഞ്ജു-അസർ കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്കെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും 18ആം ഓവറിൽ പങ്കജ് ജയ്സ്വാളിന്റെ പന്തിൽ പ്രശാന്ത് ചോപ്രയ്ക്ക് ക്യാച്ച് നൽകി അസ്‌ഹറുദ്ദീൻ മടങ്ങി. ഇരുവരും മൂന്നാം വിക്കറ്റില്‍ 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 
 
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹിമാചലിനെ കേരള പേസര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. 65 റണ്‍സെടുത്ത രാഘവ് ധവാനാണ് ഹിമാചലിന്റെ ടോപ് സകോറര്‍.  കേരളത്തിനായി എസ് മിഥുൻ രണ്ട് വിക്കറ്റെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാധകര്‍ കാത്തിരിക്കുന്ന അര്‍ജന്റീന-ബ്രസീല്‍ മത്സരം നാളെ; സമയം, തത്സമയ സംപ്രേഷണം എന്നിവ അറിയാം