Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള കലാമണ്ഡലത്തിലെ എല്ലാ കോഴ്‌സുകളിലേക്കും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ പ്രവേശിപ്പിക്കാന്‍ തീരുമാനം

കേരള കലാമണ്ഡലത്തിലെ എല്ലാ കോഴ്‌സുകളിലേക്കും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ പ്രവേശിപ്പിക്കാന്‍ തീരുമാനം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 27 മാര്‍ച്ച് 2024 (19:17 IST)
കേരള കലാമണ്ഡലത്തിലെ എല്ലാ കോഴ്‌സുകളിലേക്കും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ പ്രവേശിപ്പിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മോഹിനിയാട്ടത്തില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കും. കഥകളിയില്‍ പെണ്‍കുട്ടികള്‍ക്ക് അവസരം നല്‍കിയത് കൊണ്ട് തന്നെ മോഹിനിയാട്ടത്തില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 
 
മൂന്ന് കോഴ്സുകള്‍ കൂടി ഈ വര്‍ഷം ആരംഭിക്കാനും സര്‍ലകലാശാല തീരുമാനിച്ചു. കലാമണ്ഡലം സത്യഭാമയില്‍ നിന്നും അധിക്ഷേപം നേരിട്ട മോഹിനിയാട്ടം നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തില്‍ അവസരം ഒരുങ്ങി തൊട്ടടുത്ത ദിവസമാണ് ഇത്തരമൊരു തീരുമാനം വന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നു പോക്സോ കേസുകൾ : മൂന്നിലും പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ