Webdunia - Bharat's app for daily news and videos

Install App

ശശി തരൂരിനെതിരെ കേരളത്തില്‍ പടയൊരുക്കം; മുതിര്‍ന്ന നേതാക്കളെല്ലാം ഖാര്‍ഗെയ്‌ക്കൊപ്പം

Webdunia
വ്യാഴം, 6 ഒക്‌ടോബര്‍ 2022 (10:35 IST)
എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് കേരളത്തില്‍ നിന്ന് പിന്തുണ കുറവ്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെല്ലാം മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് ഒപ്പമാണ്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഏതാനും ചില യുവ നേതാക്കള്‍ മാത്രമാണ് തരൂരിനെ പിന്തുണയ്ക്കുന്നത്. എന്നാല്‍ തരൂരിനെതിരെ വോട്ട് ചെയ്യാന്‍ ഈ നേതാക്കളോട് ഒരു 'ഗ്രൂപ്പ്' ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 
 
ശശി തരൂരിനെതിരെ കേരള നേതാക്കള്‍ക്കിടയില്‍ നിന്ന് ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. തരൂരിനെ പൂര്‍ണമായി അവഗണിക്കുന്ന സമീപനമാണ് ഈ ഗ്രൂപ്പിന്റേത്. പ്രചാരണത്തിന്റെ ഭാഗമായി തരൂര്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പ്രധാനപ്പെട്ട നേതാക്കള്‍ ആരും തരൂരിനെ കാണാനോ പിന്തുണയ്ക്കാനോ എത്തിയില്ല. 
 
ഹൈക്കമാന്‍ഡ് പിന്തുണയുള്ള മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് കേരളത്തില്‍ നിന്നുള്ള എല്ലാ വോട്ടുകളും വാങ്ങി കൊടുക്കാന്‍ കെപിസിസി നേതൃത്വം പരിശ്രമിക്കുന്നുണ്ട്. ഹൈക്കമാന്‍ഡിനെതിരായ നീക്കമാണ് ശശി തരൂര്‍ നടത്തുന്നതെന്നാണ് കേരളത്തിലെ നേതാക്കളുടെ അഭിപ്രായം. എന്നാല്‍ വിരലിലെണ്ണാവുന്ന ഏതാനും യുവ നേതാക്കള്‍ തരൂരിനൊപ്പമുണ്ട്. 
 
അതേസമയം, മനസ്സാക്ഷി വോട്ടുകളിലാണ് തനിക്ക് പ്രതീക്ഷയെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള തുറന്ന അവസരമാണിത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. അത് പൂര്‍ണമായി പാലിക്കുപ്പെടുമെന്ന് തന്നെയാണ് കരുതുന്നതെന്നും തരൂര്‍ പറഞ്ഞു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments