Publish Date: Thu, 06 Oct 2022 (09:20 IST)
Updated Date: Thu, 06 Oct 2022 (09:22 IST)
തൊഴില്‍ നിഷേധവും അന്നം മുട്ടിക്കലും ആര് നടത്തിയാലും തെറ്റെന്ന് നടന്‍ ഹരീഷ് പേരടി. അതേസമയം സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ട ശേഷം രാവിലെ എത്തേണ്ട നായക നടന്‍ ഉച്ചയ്ക്ക് ഒരു മണിക്ക് എത്തിയാല്‍ ഒരു ദിവസവും രണ്ടു ദിവസവും സഹിക്കുമെന്നും നിരന്തരം ആവര്‍ത്തിച്ചാല്‍ അത് സഹിക്കാവുന്നതിന്റെ അപ്പുറമാണെന്നും ഹരീഷ് പേരടി പറഞ്ഞു.
സമാനമായ അഭിപ്രായം മെഗാസ്റ്റാര്‍ മമ്മൂട്ടിയും നേരത്തേ പറഞ്ഞിരുന്നു. ഇത് ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവക്കുകയും ചെയ്തിരുന്നു.