Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാനവവിഭവശേഷിയിൽ കേരളം ഒന്നാം സ്ഥാനത്ത്, ദേശീയ തലത്തിൽ കേരളത്തിനെതിരെ കുപ്രചാരണം നടന്നു: ഗവർണർ പി സദാശിവം

കേരളത്തിന് ഗവർണറുടെ പ്രശംസ

മാനവവിഭവശേഷിയിൽ കേരളം ഒന്നാം സ്ഥാനത്ത്, ദേശീയ തലത്തിൽ കേരളത്തിനെതിരെ കുപ്രചാരണം നടന്നു: ഗവർണർ പി സദാശിവം
, തിങ്കള്‍, 22 ജനുവരി 2018 (09:52 IST)
ദേശീയ തലത്തിൽ കേരളത്തിനെതിരെ കുപ്രചാരണം നടന്നുവെന്ന് ഗവർണർ പി.സദാശിവം. നിയസമഭയിൽ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവർണർ ഇക്കാര്യം അറിയിച്ചത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ആശങ്ക പടർത്താൻ ശ്രമിച്ചു. എന്നാൽ ഇത്തരം കുപ്രചാരണങ്ങളെയെല്ലാം കേരളം മറികടന്നുവെന്നും ഗവർണർ പറഞ്ഞു.
 
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെയാണു തുടക്കമായത്. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ ജസ്റ്റിസ് പി.സദാശിവം എത്തിയപ്പോൾ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്ലക്കാർഡുകളുമായിട്ടായിരുന്നു പ്രതിപക്ഷം ഗവർണറെ സ്വീകരിച്ചത്. നിയമസഭയില്‍ ബഹളം വച്ച പ്രതിപക്ഷത്തെ ഗവര്‍ണര്‍ ശാസിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധം നിര്‍ത്തി.
 
ഓഖി ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും നല്‍കുമെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.  ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് മുന്നറിയിപ്പു ലഭിച്ചയുടനെ പ്രതികരിച്ചു. എന്നാൽ കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റം എല്ലാം തകിടം മറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
 
അതിനിടെ, ഓഖി ദുരന്തത്തിന്റെ വ്യാപ്തി തടയുന്നതിലും രക്ഷാപ്രവർത്തനത്തിലും സർക്കാർ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി സഭയിൽ പ്രതിഷേധമറിയിക്കാൻ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. കായൽ കയ്യേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയും പ്രതിപക്ഷം ആയുധമാക്കും. 
 
25ന് നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേൽ ചർച്ച നടക്കും. 26 മുതൽ 29 വരെ സഭ ചേരുകയില്ല. 30 മുതൽ വീണ്ടും ചർച്ച. ഫെബ്രുവരി രണ്ടിനു ബജറ്റ് അവതരിപ്പിക്കും. ഏഴിനു സഭാസമ്മേളനം സമാപിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനു തുടക്കം; പ്രതിഷേധവുമായി പ്രതിപക്ഷം, ശാസിച്ച് ഗവർണർ