Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
, തിങ്കള്‍, 11 മെയ് 2020 (17:27 IST)
വേനൽമഴയോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയുള്ള മഴ അടുത്ത അഞ്ച് ദിവസവും ഉണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്.
 
മെയ് 11ന് കൊല്ലത്തുൽ മെയ് 14ന് ആലപ്പുഴ,എറണാകുളം,ഇടുക്കി ജില്ലകളിലും മെയ് 15ന് കൊല്ലം,പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം. മുതല്‍ 115.5 എം.എം. വരെ ലഭിക്കുന്ന തരത്തിൽ ശക്തമായ മഴയാണ് പ്രവചിക്കപെട്ടിരിക്കുന്നത്.
 
മഴയ്‌ക്ക് പുറമെ മെയ് 11 മുതൽ 15 വരെ വരെ ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദേശമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ്