Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും സര്‍ക്കാര്‍ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കണമെന്ന് മുല്ലപ്പള്ളി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും സര്‍ക്കാര്‍ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കണമെന്ന് മുല്ലപ്പള്ളി

ശ്രീനു എസ്

, ബുധന്‍, 1 ജൂലൈ 2020 (19:23 IST)
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും സര്‍ക്കാര്‍ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളം സാമൂഹ്യവ്യാപനത്തിന്റെ വക്കിലാണെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധരെ വിശ്വാസത്തിലെടുക്കാതെയുള്ള സര്‍ക്കാരിന്റെ പോക്ക് അപകടമാണെന്നും അദ്ദേഹം പറഞ്ഞു.
 
ഇതുവരെ എത്ര രോഗികളുടെ പരിശോധന പൂര്‍ത്തിയാക്കിയെന്ന കണക്ക് സര്‍ക്കാര്‍ പുറത്ത് വിടണം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍  ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിട്ടും അത് പരിഗണിക്കാന്‍ പോലും അദ്ദേഹം തയ്യാറാകുന്നില്ലെന്നത് നിരാശാജനകമാണെന്നും കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറുന്നതില്‍ സുതാര്യതയില്ലെന്ന വിമര്‍ശനവും ഐ.എം.എ കേരള ഘടകം ഉയര്‍ത്തുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ്, 131 പേർക്ക് രോഗമുക്തി