Webdunia - Bharat's app for daily news and videos

Install App

ഇ-മൊബിലിറ്റി: മുഖ്യമന്ത്രിയും ധനമന്ത്രിയും കള്ളം പറയുന്നുവെന്ന് ജി ദേവരാജന്‍

ശ്രീനു എസ്
വ്യാഴം, 2 ജൂലൈ 2020 (19:47 IST)
ഇ-മൊബിലിറ്റി പദ്ധതിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഇടതുരാഷ്ട്രീയത്തിനു നിരക്കുന്നതല്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുവാന്‍ കള്ളം പറയുകയാണെന്നും ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍.
 
പ്രതിപക്ഷ നേതാവ് ഉയര്‍ത്തിക്കൊണ്ടുവന്ന അഴിമതി ആരോപണങ്ങള്‍ക്ക് യുക്തിസഹമായ മറുപടി നല്‍കുന്നതിനു പകരം ആക്ഷേപിക്കുവാനും പരിഹസിക്കുവാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സംസ്ഥാനത്ത് സമീപകാലത്ത് ഉയര്‍ന്നുവന്ന എല്ലാ അഴിമതി ആരോപണങ്ങളിലും മുഖ്യമന്ത്രി ഉള്‍പ്പെട്ടിരിക്കുന്നൂവെന്നത് ശ്രദ്ധേയമാണ്. ആദ്യമൊക്കെ ന്യായീകരിക്കുവാനും പ്രതിരോധിക്കുവാനും ശ്രമിക്കുന്ന മുഖ്യമന്ത്രി, ഒടുവില്‍ തെളിവുക ള്‍ നിരത്തി പ്രതിപക്ഷം വിഷയം ജനശ്രദ്ധയിലേക്ക് കൊണ്ടുവരുമ്പോള്‍ അടിയറവു പറയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇ-മൊബിലിറ്റി വിഷയത്തിലും മുഖ്യമന്ത്രിക്ക് പിന്നോക്കം പോകേണ്ടിവരുമെന്നും ദേവരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്ന് മകന്‍

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

അടുത്ത ലേഖനം
Show comments