Publish Date: Wed, 19 May 2021 (18:13 IST)
Updated Date: Wed, 19 May 2021 (18:21 IST)
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഉടന്‍ ഇളവുണ്ടാകില്ലെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. രോഗവ്യാപനതോതില്‍ നേരിയ കുറവുണ്ട്. എന്നാല്‍, എല്ലാ ജില്ലകളിലും രോഗവ്യാപനം കുറഞ്ഞാലേ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുള്ളൂവെന്ന് പിണറായി പറഞ്ഞു. നിലവിലെ നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ സമയമായിട്ടില്ല. ഇപ്പോള്‍ ഉള്ള ജാഗ്രത തുടരണം. ഉടന്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുക സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.