Publish Date: Wed, 16 Jun 2021 (10:28 IST)
Updated Date: Wed, 16 Jun 2021 (10:30 IST)
സംസ്ഥാനത്ത് ഇനി തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ജൂണ്‍ 17 മുതല്‍ നിലവിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരും. ടി.പി.ആര്‍. എട്ടില്‍ താഴെ ഉള്ള തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവുണ്ടാകും. എന്നാല്‍, 147 തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് ടി.പി.ആര്‍. എട്ടില്‍ കുറവുള്ളത്.
ടി.പി.ആര്‍. 8-20 വരെ ഉള്ള തദ്ദേശ സ്ഥാപനങ്ങളാണ് രണ്ടാം ബ്ലോക്ക്. ഭാഗിക ലോക്ക്ഡൗണ്‍ ആയിരിക്കും ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തുക. 716 തദ്ദേശ സ്ഥാപനങ്ങളാണ് ടി.പി.ആര്‍. എട്ട് മുതല്‍ 20 വരെ ഉള്ളത്.
ടി.പി.ആര്‍. 20 മുതല്‍ 30 വരെ ഉള്ള തദ്ദേശ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. 146 തദ്ദേശ സ്ഥാപനങ്ങളാണ് ഇതിന്റെ പരിധിയില്‍വരുന്നത്.
ടി.പി.ആര്‍. മുപ്പതിന് മുകളില്‍ ഉള്ള 25 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കും. ഇവ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയിരിക്കും.