Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

സാമൂഹ്യ അകലം പാലിക്കാതെ കടകളില്‍ ആളെ പ്രവേശിപ്പിക്കുന്ന കട ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

Kerala

ശ്രീനു എസ്

തിരുവനന്തപുരം , ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (10:35 IST)
സാമൂഹ്യ അകലം പാലിക്കാതെ കടകളില്‍ ആളെ പ്രവേശിപ്പിക്കുന്ന കട ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കട അടച്ചിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കടയുടെ വിസ്തീര്‍ണം അനുസരിച്ച് എത്ര പേരെ പ്രവേശിപ്പിക്കാമെന്നത് സംബന്ധിച്ച് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. കൂടുതെ പേര്‍ കടയിലെത്തിയാല്‍ നിശ്ചിത ആളുകളെ അകത്ത് പ്രവേശിപ്പിക്കണം. മറ്റുള്ളവര്‍ ക്യൂ നില്‍ക്കണം. ഇതിനായി സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം.
 
കല്യാണ ചടങ്ങുകളില്‍ 50 പേരും മരണാനന്തരചടങ്ങുകളില്‍ 20 പേരും പങ്കെടുന്ന രീതി നടപ്പാക്കണം. ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ ഇടപെടല്‍ ഉണ്ടാവും. നിലവില്‍ ആരോഗ്യം, പോലീസ്, തദ്ദേശസ്വയംഭരണം, റവന്യു വകുപ്പ് ഉദ്യോഗസ്ഥരും വോളണ്ടിയര്‍മാരുമാണ് കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നത്. പലര്‍ക്കും ഇത് ക്ഷീണവും രോഗവും ഉണ്ടാക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ വര്‍ധിപ്പിക്കും