സംസ്ഥാനത്ത് ഇന്ന് മുതല്‍ ജൂണ്‍ ഒന്‍പതുവരെ കര്‍ശന പൊലീസ് പരിശോധന. സംസ്ഥാനത്ത് തുടരുന്ന കൊവിഡ് വ്യാപന- മരണനിരക്കുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാനാണ് കര്‍ശന ലോക്ഡൗണ്‍ പരിശോധനക്ക് പൊലീസ് ഒരുങ്ങുന്നത്. അവശ്യസാധനങ്ങള്‍ ഒഴികെയുള്ള ഒരു കടയും ജൂണ്‍ ഒന്‍പതുവരെ തുറക്കാന്‍ പാടില്ല.
അതേസമയം തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള കടകള്‍ കൃത്യമായ കൊവിഡ് മാനദണ്ഡങ്ങളും സമയക്രമവും പാലിക്കേണ്ടതാണ്. അനാവശ്യ യാത്രകള്‍ നടത്തുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാര്‍ അനുദിച്ചിട്ടുള്ള അവശ്യ സര്‍വ്വീസ് വിഭാഗങ്ങളില്‍ പ്രവര്‍ത്തിയെടുക്കുന്നവര്‍ ജോലി സ്ഥലത്തേയ്ക്കും തിരികെയും നിശ്ചിത സമയങ്ങളില്‍ മാത്രം യാത്ര ചെയ്യേണ്ടതും ഇവര്‍ ഓദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റും കൈയ്യില്‍ കരുതേണ്ടതുമാണ്.