Webdunia - Bharat's app for daily news and videos

Install App

യാത്ര ചെയ്യാന്‍ ഇനിയും സത്യവാങ്മൂലം വേണോ?

Webdunia
ബുധന്‍, 16 ജൂണ്‍ 2021 (10:37 IST)
ജൂണ്‍ 17 മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചായിരിക്കും ഇനി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. എന്നാല്‍, യാത്ര ചെയ്യാന്‍ സത്യവാങ്മൂലം ഇനിയും ആവശ്യമുണ്ടോ എന്ന സംശയം പലര്‍ക്കുമുണ്ട്. ജൂണ്‍ 17 മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഓടാന്‍ അനുമതിയുണ്ട്. എന്നാല്‍, മിതമായ രീതിയില്‍ ആയിരിക്കും പൊതുഗതാഗതം. ദീര്‍ഘദൂര കെഎസ്ആര്‍ടിസി സര്‍വീസ് നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. അത് കൂടാതെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളും മിതമായ നിരക്കില്‍ നാളെ മുതല്‍ ഉണ്ടാകും. എന്നാല്‍, അന്തര്‍ജില്ലാ യാത്രയ്ക്ക് സത്യവാങ്മൂലം ആവശ്യമുണ്ട്. ടാക്‌സിയും ഓട്ടോയും നിബന്ധനങ്ങളോടെ ഓടുമെങ്കിലും അന്തര്‍ജില്ലാ സര്‍വീസ് ഇല്ല. 

ജൂണ്‍ 17 മുതല്‍ നിലവിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരും. ടി.പി.ആര്‍. എട്ടില്‍ താഴെ ഉള്ള തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവുണ്ടാകും. എന്നാല്‍, 147 തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് ടി.പി.ആര്‍. എട്ടില്‍ കുറവുള്ളത്. 
 
ടി.പി.ആര്‍. 8-20 വരെ ഉള്ള തദ്ദേശ സ്ഥാപനങ്ങളാണ് രണ്ടാം ബ്ലോക്ക്. ഭാഗിക ലോക്ക്ഡൗണ്‍ ആയിരിക്കും ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തുക. 716 തദ്ദേശ സ്ഥാപനങ്ങളാണ് ടി.പി.ആര്‍. എട്ട് മുതല്‍ 20 വരെ ഉള്ളത്. 
 
ടി.പി.ആര്‍. 20 മുതല്‍ 30 വരെ ഉള്ള തദ്ദേശ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. 146 തദ്ദേശ സ്ഥാപനങ്ങളാണ് ഇതിന്റെ പരിധിയില്‍വരുന്നത്. 
 
ടി.പി.ആര്‍. മുപ്പതിന് മുകളില്‍ ഉള്ള 25 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കും. ഇവ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയിരിക്കും. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ഹൈക്കോടതി

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

അടുത്ത ലേഖനം
Show comments