Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ഡൗണ്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്

ലോക്ഡൗണ്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്

ശ്രീനു എസ്

, വെള്ളി, 7 മെയ് 2021 (15:34 IST)
1. ലോക് ഡൗണ്‍ കാലയളവില്‍ ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം ഉണ്ടായിരിക്കുന്നതല്ല.
2. ക്ഷേത്രങ്ങളില്‍ പൂജകള്‍ മുടങ്ങാതെ നടക്കും.
3. പൂജാ സമയം രാവിലെ 7 മണി മുതല്‍ 10 മണിവരെയും വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെയുമായി ക്രമീകരിക്കും. ഈ കാര്യങ്ങള്‍ അതതു ക്ഷേത്രങ്ങളിലെ തന്ത്രിയുമായി ആലോചിച്ച് ആവശ്യമായ സമയക്രമീകരണം നടത്തുന്നതാണ്.
4. ഉത്സവങ്ങളടക്കം മറ്റ് യാതൊരു ചടങ്ങുകളും ഈ കാലയളവില്‍ നടക്കുന്നില്ല എന്നുറപ്പുവരുത്തേണ്ടതാണ്.
5. ഇതിനകം ബുക്ക് ചെയ്തിരിക്കുന്ന വിവാഹ ചടങ്ങുകള്‍ 20 പേരില്‍ കൂടാതെ കോവിഡ്- 19 മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് ക്ഷേത്രത്തിന് പുറത്ത് വെച്ച് നടത്താവുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശക്തമായ മഴയ്ക്ക് സാധ്യത; ഒരു ജില്ലയില്‍ യെല്ലോ അലര്‍ട്ട്