Webdunia - Bharat's app for daily news and videos

Install App

ഐഎസ്എൽ മത്സരത്തിനിടെ വനിതാ പോലീസിനെ കയറിപ്പിടിച്ചു: യുവാവ് അറസ്റ്റിൽ

Webdunia
ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (14:12 IST)
ഐഎസ്എൽ മത്സരത്തിനിടെ വനിതാ പോലീസിനെ കയറിപിടിച്ച 35 കാരൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസം നടന്ന കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാൻ മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിൻ്റെ ഇടവേളയിലാണ് കോട്ടയം കഞ്ഞിക്കുഴി സ്വദേശി അരുൺ എം തോമസ് പോലീസുകാരിയോട് അപമര്യാദയായി പെരുമാറിയത്.
 
പോലീസുകാരി ഇത് ചോദ്യം ചെയ്തപ്പോൾ അരുൺ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച പോലീസുകാരിയുടെ കൈ വളച്ചൊടിക്കുകയും ചെയ്തു. ഇത് കണ്ട മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണ് അരുണിനെ പിടികൂടിയത്. യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പാലാരിവട്ടം പോലീസ് കേസെടുത്തു. അതേസമയം ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും സ്ത്രീകൾക്ക് ഭയമില്ലാതെ ഫുട്ബോൾ മത്സരം കാണാൻ വരാമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments