Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുടി നീട്ടിവളർത്തിയതിന് മർദ്ദനം: കണ്ണൂരിൽ 6 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്

മുടി നീട്ടിവളർത്തിയതിന് മർദ്ദനം: കണ്ണൂരിൽ 6 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്
, വെള്ളി, 14 ഒക്‌ടോബര്‍ 2022 (17:37 IST)
കണ്ണൂർ ശ്രീകണ്ഠാപുരത്ത് പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 6 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ  ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു. കുട്ടികളെ അച്ചടക്കനടപടിയായി സ്കൂളിൽ നിന്നും സസ്പെൻ്റ് ചെയ്തേക്കും. ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന പിടിഎ എക്സിക്യൂട്ടീവ് യോഗം അന്തിമതീരുമാനമെടുക്കും.
 
റാഗിങ്ങിൻ്റെ പേരിലാണ് ശ്രീകണ്ഠാപുരം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചത്. അക്രമത്തിൽ ഒന്നിൽ കൂടുതൽ വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. മർദ്ദനമേറ്റ് പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് സഹലിൻ്റെ കേൾവി ശക്തി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. മുടി നീട്ടി വളർത്തിയതിനും മുഴുവൻ ബട്ടൺസ് ഇടാത്തതിനുമായിരുന്നു മർദ്ദനം. മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഇതിന് പിന്നാലെ സഹലിൻ്റെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് വിവാഹം, നാളെ വിവാഹമോചനം എന്ന പാശ്ചാത്യരീതിയിലേക്ക് നമ്മൾ മാറിയിട്ടില്ല, ബന്ധത്തിലെ ഒരാൾ എതിർത്തതുകൊണ്ട് മാത്രം വിവാഹമോചനം നൽകാനാവില്ല: സുപ്രീം കോടതി