Publish Date: Tue, 20 Apr 2021 (07:59 IST)
Updated Date: Tue, 20 Apr 2021 (08:01 IST)
സംസ്ഥാനത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 3 ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത് കൊവിഡ് പിടിമുറുക്കിയ സാഹചര്യത്തില്‍ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടുപോകുകയാണ് സര്‍ക്കാര്‍. അതേസമയം വോട്ടെണ്ണല്‍ ദിവസം ആള്‍ക്കൂട്ടം പാടില്ലെന്ന് മുഖ്യമന്ത്രിയോട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റി നിര്‍ദേശിച്ചു.
പൊലീസിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു നടപ്പില്‍ വരുത്തിയിട്ടുണ്ട്. രാത്രി 9മണിമുതല്‍ രാവിലെ അഞ്ചുമണിവരെയാണ് കര്‍ഫ്യു ഉള്ളത്. അതേസമയം കര്‍ഫ്യു ചരക്ക് ഗതാഗതത്തേയും പൊതുഗതാഗതത്തേയും ബാധിക്കില്ല. രണ്ടാഴ്ചത്തേക്കാണ് കര്‍ഫ്യു തീരുമാനിച്ചിട്ടുള്ളത്.