Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാഹന ഉടമകള്‍ ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പറുകള്‍ വാഹനില്‍ ഉള്‍പ്പെടുത്തണം; അവസാന തീയതി ഫെബ്രുവരി 29

വാഹന ഉടമകള്‍ ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പറുകള്‍ വാഹനില്‍ ഉള്‍പ്പെടുത്തണം; അവസാന തീയതി ഫെബ്രുവരി 29

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 1 ഫെബ്രുവരി 2024 (14:42 IST)
മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നുമുള്ള സേവനങ്ങള്‍ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി, വിവിധ സേവനങ്ങള്‍ ആധാര്‍ ഓതന്റിക്കേറ്റഡ്/ ഫെയ്സ് ലെസ് രീതിയില്‍ നല്‍കിവരുന്നു. ഇതിനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈല്‍ നമ്പറുകള്‍ വാഹന്‍ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
 
വാഹന ഉടമകള്‍ക്ക് തന്നെ മൊബൈല്‍ നമ്പറുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് വേണ്ടി പരിവാഹന്‍ വെബ്സൈറ്റില്‍ സൗകര്യം ഏര്‍പ്പെടുത്തി. ഇങ്ങനെ സ്വയം അപ്ഡേറ്റ് ചെയ്യുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മാത്രം വാഹന ഉടമകള്‍ക്ക് രജിസ്റ്ററിങ് അതോറിറ്റിയുമായി ബന്ധപ്പെട്ടു മൊബൈല്‍ അപ്ഡേഷന്‍ പൂര്‍ത്തീകരിക്കാം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി വാഹന ഉടമകള്‍ ഈ വര്‍ഷം ഫെബ്രുവരി 29 നുള്ളില്‍ മൊബൈല്‍ അപ്ഡേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Thunder Rain: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത