Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുക്കിയ മദ്യനയത്തിന് അംഗീകാരം, കൂടുതൽ മദ്യശാലകൾ തുറക്കും, ഐടി മേഖലയിൽ കൂടുതൽ പബ്ബുകൾ

പുതുക്കിയ മദ്യനയത്തിന് അംഗീകാരം, കൂടുതൽ മദ്യശാലകൾ തുറക്കും, ഐടി മേഖലയിൽ കൂടുതൽ പബ്ബുകൾ
, ബുധന്‍, 30 മാര്‍ച്ച് 2022 (12:05 IST)
പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 2022-23 സാമ്പത്തിക വർഷ‌ത്തിലേക്കുള്ള മദ്യനയത്തി‌നാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ഐടി മേഖലയിൽ പബുകൾ ആരംഭിക്കാനും സംസ്ഥാനത്ത് വിദേശ മദ്യ ചില്ലറ വിൽപ്പന ശാലകളുടെ എണ്ണം വർധിപ്പിക്കാനും മന്ത്രിസഭ അംഗീകാരം നൽകി.
 
നൂറിൽപരം വിദേശ മദ്യ വിൽപനശാലകൾ പുതുതായി ആരംഭിക്കും. ജനവാസ മേഖലയിൽ നിന്ന് മാറി ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ബെവ്കോയുടേയും കൺസ്യൂമർ ഫെഡിന്റെയും കീഴിൽ ആരംഭിക്കാനാണ് തീരുമാനം. ഐടി പാർക്കുകളിൽ പബുകൾ അനുവദിക്കണമെന്നത് ഐടി മേഖലയുടെ കാലങ്ങളായുള്ള ആവശ്യമാണ്.ഐടി സ്ഥാപനങ്ങളിലെ സംഘടനകൾ തന്നെ സർക്കാരിനോട് ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
 
അതേസമയം ഒന്നാം തിയതികളിലെ ഡ്രൈ ഡേ തുടരും. ഡ്രൈ ഡേ വേണ്ടതില്ലെന്ന് കരട് റിപ്പോർട്ടിൽ പറഞ്ഞിരുന്നെങ്കിലും തൊഴിലാളി സംഘടനകളുടെ ആവശ്യത്തെ തുടർന്ന് തുടരാൻ തീരുമാനിക്കുകയായിരുന്നു.10 വർഷം പ്രവൃത്തി പരിചയമുള്ള , മികച്ച പേരുള്ള ഐ ടി സ്ഥാപനങ്ങൾക്ക് ആകും പബ് ലൈസൻസ് നൽകുക. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട് . 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭരണങ്ങാനത്ത് ബൈക്ക് അപകടം: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം