ദേശീയപാത 66 പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്ത് തുറക്കുന്നത് 11 ടോള്‍ബൂത്തുകള്‍. ഓരോ 5060 കിലോമീറ്ററിനുള്ളീല്‍ ഓരോ ടോള്‍ പ്ലാസകളുണ്ടാകും. 2025ഓടെ കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം കാരോടുവരെയുള്ള ഭാഗം പൂര്‍ണ്ണമായി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയപാത അതോറിറ്റി നേരിട്ടായിരിക്കും ടോള്‍ പിരിക്കുക. നിര്‍മാണച്ചെലവ് തിരിച്ചുകിട്ടിയാല്‍ ടോള്‍ത്തുക 40 ശതമാനം കുറയ്ക്കാനാണ് ധാരണ.
പണി നടക്കുന്ന റീച്ചുകളിലായി ഏകദേശം 41,000 കോടി രൂപയാണ് നിര്‍മാണച്ചെലവായി പ്രതീക്ഷിക്കുന്നത്. ആകെ 20 റീച്ചുകളിലായാണ് നിര്‍മാണം. ഇതില്‍ അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള റീച്ചിലെ 12.75 കിലോമീറ്ററില്‍ രാജ്യത്തെ ഏറ്റവും നീളമേറിയ ആകാശപാതയുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.