‘പ്രാധാന്യമുള്ള’ വിഷയം ചര്‍ച്ച ചെയ്യാനുണ്ട്; രാജിവച്ച നടിമാര്‍ക്കു മുമ്പില്‍ മുട്ടുമടക്കി താരസംഘടന - അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 19ന്
‘പ്രാധാന്യമുള്ള’ വിഷയം ചര്‍ച്ച ചെയ്യാനുണ്ട്; രാജിവച്ച നടിമാര്‍ക്കു മുമ്പില്‍ മുട്ടുമടക്കി താരസംഘടന - അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 19ന്
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിർവാഹക സമിതി യോഗം ചേരാൻ താരസംഘടനയായ അമ്മ തീരുമാനിച്ചു.
ജൂലൈ 19ന് നിർവാഹക സമിതി ചേരാനാണ് തീരുമനമായിരിക്കുന്നത്. ‘പ്രാധാന്യമുള്ള’ വിഷയം ചർച്ചയ്ക്കുണ്ടെന്നു കാണിച്ച് നിർവാഹക സമിതി അംഗങ്ങൾക്കു അമ്മയുടെ സന്ദേശം ലഭിച്ചിട്ടുണ്ട്.
അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ നിർവാഹക സമിതി യോഗത്തില്‍ പങ്കെടുക്കും. ചര്‍ച്ചയ്‌ക്ക് ക്ഷണിച്ച് ഡബ്ല്യുസിസിക്ക് കത്ത് നല്‍കും. രേവതി, പത്മപ്രിയ, പാർവതി എന്നിവർക്കു ക്ഷണക്കത്ത് നൽകുമെന്നാണു സൂചന.
ഷൂട്ടിംഗിന്റെ ഭാഗമായി ലണ്ടനിലുള്ള അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചെത്തിയാലുടന്‍ പ്രത്യേക നിർവാഹക സമിതി യോഗത്തിന്റെ അജൻഡ തീരുമാനിക്കും.