Webdunia - Bharat's app for daily news and videos

Install App

കണ്ണൂര്‍ വിമാനത്താവള പദ്ധതി യുഡിഎഫ്‌ നിശ്ചലമാക്കി; ഉമ്മൻചാണ്ടി സർക്കാരിനെ പരിഹസിച്ച് മുഖ്യമന്ത്രി

കണ്ണൂര്‍ വിമാനത്താവള പദ്ധതി യുഡിഎഫ്‌ നിശ്ചലമാക്കി; ഉമ്മൻചാണ്ടി സർക്കാരിനെ പരിഹസിച്ച് മുഖ്യമന്ത്രി

Webdunia
ഞായര്‍, 9 ഡിസം‌ബര്‍ 2018 (13:12 IST)
കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് യുഡിഎഫിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

1996ൽ ആരംഭിച്ച വിമാനത്താവളമെന്ന ആശയം യാഥാർഥ്യമാകാൻ ഇത്രയും വൈകേണ്ട കാര്യമുണ്ടായിരുന്നില്ല.  2001മുതൽ 2006വരെ വിമാനത്താവളവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും നടന്നില്ല. എന്തുകൊണ്ടാണ് അങ്ങനൊരു നിലപാട് എടുത്തത് എന്ന് അറിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് എന്തോ ഉദ്ഘാടനം ചെയ്‌തെന്ന് അവർ പറഞ്ഞു പരത്തി. എന്നാൽ അതെന്താണെന്ന് നാട്ടിലെ ജനങ്ങൾക്ക് ഇതുവരെ മനസിലായിട്ടില്ല. ജനങ്ങളിൽ അത്തരത്തിലൊരു പ്രതീതി ഉണ്ടാക്കുന്നതിനു വേണ്ടിയാണ് അന്ന് അങ്ങനൊരു ഉദ്ഘാടനം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2006ൽ അധികാരമേറ്റ വിഎസ് അച്യുതാനന്ദൻ സർക്കാരാണ് വിമാനത്താവളത്തിന് പുതുജീവൻ നൽകിയത്. 2011ൽ വന്ന ഉമ്മൻചാണ്ടി സർക്കാർ ചില തുടർപ്രവർത്തനങ്ങൾ നടത്തിയെങ്കിലും പഴയ വേഗത കൈവരികകാൻ കഴിഞ്ഞില്ലെന്നും കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments