Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഭയിൽ വീണ്ടും പോര്, കെ ടി ജലീലിനെ വിടാതെ ചെന്നിത്തലയും കൂട്ടരും; പ്രതിപക്ഷം സംഘപരിവാറിന്റെ ശബ്ദമെന്ന് ഭരണപക്ഷം

, ബുധന്‍, 5 ഡിസം‌ബര്‍ 2018 (07:42 IST)
കഴിഞ്ഞ നാല് ദിവസത്തെ പ്രശ്‌നങ്ങൾക്ക് ശേഷം സാധാരണനിലയിലേക്കെത്തിയ നിയമസഭയിൽ വീണ്ടും കലഹം. മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണയും പ്രശ്‌നങ്ങൾ രൂപപെട്ടത്. വിവാദത്തിൽ ആദ്യ ഘട്ടത്തിൽ മൗനം പുലർത്തിയിരുന്ന മുഖ്യമന്ത്രി കെ ടി ജലീലിനെ പിന്തുണച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്.
 
ശാന്തമായി നീങ്ങിയ സഭയിൽ ജലീൽ മറുപടിക്കായി എഴുന്നേറ്റതോടെയാണ് പ്രശ്‌നങ്ങൾ രൂപപ്പെട്ടത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ബാനർ ഉയർത്തിയ പ്രതിപക്ഷം മറുപടി തടസ്സപ്പെടുത്തി. സഭയിൽ സംഘപരിവാറിന്റെ ശബ്ദമാണ് പ്രതിപക്ഷമെന്ന് ആരോപിച്ചായിരുന്നു ഭരണപക്ഷത്തിന്റെ പ്രതിരോധം.
 
അതേസമയം, തെറ്റ് ചെയ്‌തെന്ന് തെളിയിക്കപ്പെട്ടാൽ തന്റെ പൊതു ജീവിതം അവസാനിപ്പിക്കാമെന്ന് കെ ടി ജലീൽ പറഞ്ഞു. ഇക്കാലയളവിൽ ഭാര്യയുടെ നിയമനത്തിന് വരെ പഴികേട്ടു. ചാരക്കഥയുടെ പേരിൽ വ്യക്തിഹത്യയ്ക്ക് ഇരയായ കെ. കരുണാകരന്റെ മകൻ മുരളീധരൻ തന്നെ ഈ വക്കാലത്ത് ഏറ്റെടുത്തത് നിർഭാഗ്യകരമായെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യയുടെ ഗർഭത്തിൽ ഭർത്താവിന് സംശയം, ഒടുവിൽ സത്യം തെളിഞ്ഞപ്പോൾ കൂട്ടുകാരൻ കുടുങ്ങി