Webdunia - Bharat's app for daily news and videos

Install App

വേണ്ടിവന്നാല്‍ അറസ്‌റ്റ്, ചുമത്തിയിരിക്കുന്നത് വന്‍ കുരുക്ക്; മുൻകൂർ ജാമ്യത്തിനൊരുങ്ങി കൊല്ലം തുളസി!

വേണ്ടിവന്നാല്‍ അറസ്‌റ്റ്, ചുമത്തിയിരിക്കുന്നത് വന്‍ കുരുക്ക്; മുൻകൂർ ജാമ്യത്തിനൊരുങ്ങി കൊല്ലം തുളസി!

Webdunia
ശനി, 13 ഒക്‌ടോബര്‍ 2018 (16:31 IST)
ശബരിമല വിഷയത്തില്‍ നടൻ കൊല്ലം തുളസി നടത്തിയ പ്രസ്‌താവനയില്‍ കേസെടുത്ത പൊലീസ് കനത്ത നിലപാടിലേക്ക്. വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തതിനു പിന്നാലെ ഗൗരവമേറിയ വകുപ്പുകൾ ചുമത്തിയാണ് താരത്തിനെതിരെ പൊലീസ് കേസ് ചുമത്തിയിരിക്കുന്നത്.

സ്ത്രീകളെ അധിക്ഷേപിച്ചും സുപ്രീംകോടതിയെ അവഹേളിച്ചും നടത്തിയ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും കൊല്ലം തുളസിക്കെതിരെ കേസ് ഇല്ലാതാകില്ല എന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് ഗൗരവമേറിയ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

പൊതുസ്ഥലത്ത് സ്‌ത്രീകളെ ലൈംഗികമായി ആക്ഷേപിച്ചതിന് (കേരളാ പൊലീസ് ആക്‌ട് 119 എ), മത വിശ്വാസങ്ങളെ വ്രണപ്പെടുത്തി (ഐപിസി 295 എ) , ഒരു വിഭാഗത്തിനിടയിൽ മത സ്‌പർദ്ധ വളർത്തി  കലാപത്തിന് ആഹ്വാനം ചെയ്‌തു (ഐ.പി.സി 298) ,സ്‌ത്രീകളുടെ അന്തസിനും അഭിമാനത്തിനും കളങ്കം വരുത്തുന്ന അശ്ലീലമായ പരാമർശം നടത്തി (354 എ നാല്) എന്നീ വകുപ്പുകൾ പ്രകാരമാണ് കൊല്ലം തുളസിക്കെതിരെ പൊലീസ്  കേസെടുത്തത്.

അതേസമയം, കൊല്ലം തുളസിയെ അറസ്‌റ്റ് ചെയ്യാനുള്ള സാഹചര്യവും നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. വിഷയത്തില്‍ ധൃതി പിടിച്ച് നടപടിക്രമങ്ങളിലേക്ക് പൊലീസ് നീങ്ങില്ല. നടന്റെ സൌകര്യം പരിഗണിച്ച് ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ക്ക് ശേഷമാകും അറസ്‌റ്റിലേക്ക് നീങ്ങുകയെന്നും കേരളാ കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

നടപടികളുമായി പൊലീസ് നീങ്ങുന്ന സാഹചര്യത്തില്‍ മുൻകൂർ ജാമ്യത്തിനായി കൊല്ലം തുളസി കോടതിയെ സമീപിക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.

ശബരിമലയില്‍ കയറാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും അതില്‍ ഒരുഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിലേക്ക് വലിച്ചെറിയണമെന്നും അടുത്ത ഭാഗം ഡല്‍ഹിയിലേക്ക് വലിച്ചെറിയണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം കൊല്ലം തുളസി പ്രസംഗിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: ഗുരുതര ആരോപണവുമായി യുവനടി; ആരോപണവിധേയന്‍ കോണ്‍ഗ്രസ് നേതാവെന്ന് സൂചന

അമീബിക്ക് മസ്തിഷ്‌ക ജ്വരം, രോഗ സ്ഥിരീകരണത്തിൽ കേരളത്തിൽ അത്യധുനിക സജ്ജീകരണം

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്

റോഡ് പരിപാലനത്തില്‍ വീഴ്ച: മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments