‘അയ്യപ്പനെ കാട്ടിലേക്കയച്ചത് കമ്മ്യൂണിസ്റ്റുകാരല്ല, തന്ത്രിമാർ വരുന്നതിന് മുമ്പ് ശബരിമല ക്ഷേത്രം അവിടെയുണ്ടായിരുന്നു‘; തുറന്നടിച്ച് ജി സുധാകരൻ
‘അയ്യപ്പനെ കാട്ടിലേക്കയച്ചത് കമ്മ്യൂണിസ്റ്റുകാരല്ല, തന്ത്രിമാർ വരുന്നതിന് മുമ്പ് ശബരിമല ക്ഷേത്രം അവിടെയുണ്ടായിരുന്നു‘; തുറന്നടിച്ച് ജി സുധാകരൻ
ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ രാജകുടുംബത്തിനും തന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ.
തന്ത്രിമാർ വരുന്നതിന് മുമ്പ് ശബരിമല ക്ഷേത്രം അവിടെയുണ്ടായിരുന്നു. അയ്യപ്പനെ കാട്ടിലേക്കയച്ചത് കമ്മ്യൂണിസ്റ്റുകാരല്ല. രാഞ്ജിയടക്കമുള്ളവര്‍ പന്തളം കൊട്ടാരത്തിൽ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് അയ്യപ്പൻ കാട്ടിൽ പോയതെന്ന കാര്യം ആരും മറക്കരുതെന്നും സുധാകരന്‍ തുറന്നടിച്ചു.
അയ്യപ്പനെ കാട്ടിലേക്കയച്ചത് കൊല്ലണം എന്ന ഗൂഢലക്ഷ്യത്തോടെയാണ്. അയ്യപ്പൻ പുലിയുമായി വന്നപ്പോള്‍ അയ്യപ്പനെ എല്ലാരും തൊഴാൻ തുടങ്ങി. അയ്യപ്പനെ ദൈവമാക്കി. ഇതല്ലേ സത്യം, ഇതൊന്നും ആരും മറക്കേണ്ടെന്നും സുധാകരൻ പറഞ്ഞു.
പന്തളത്ത് ഒരുത്തൻ മുഖ്യമന്ത്രിയെക്കാളും വലുതാണെന്നാണ് പറയുന്നത്. ക്ഷേത്രങ്ങളിൽ കൈക്കൂലി വാങ്ങുന്ന നിരവധി പേരുണ്ട്. കോടികളാണ് ഇക്കൂട്ടര്‍ ഉണ്ടാക്കിയതെന്നും സുധാകരൻ വ്യക്തമാക്കി.