കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. ആരോഗ്യ കാരണങ്ങളാല്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവിന്റെ അഭാവത്തില്‍ കെസി ജോസഫാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചത്. കേന്ദ്രത്തെ രൂക്ഷമായാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. കര്‍ഷകരുടെ വിലപേശല്‍ കോര്‍പറേറ്റുകള്‍ക്ക് മുമ്പില്‍ ദുര്‍ബലമാകുമെന്നും ഭക്ഷ്യധാന്യങ്ങള്‍ക്ക് താങ്ങുവിലപോലും നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിയന്തര സാഹചര്യമെന്നാണ് സ്പീക്കര്‍ പ്രതികരിച്ചത്. കര്‍ഷക സമരം തുടരുന്നത് കേരളത്തെ ബാധിക്കും പുതിയ നിയമം കര്‍ഷകരില്‍ ഉണ്ടാക്കുന്നത് കടുത്ത ആശങ്കയാണെന്നും പ്രമേയത്തില്‍ പറയുന്നു. കേന്ദ്ര നിയമ ഭേദഗതി കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കര്‍ഷകരുമായുള്ള കേന്ദ്ര ഗവണ്മെന്റിന്റെ ചര്‍ച്ച പ്രഹസനമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രമേയം അപൂര്‍ണമാണെന്നും കോണ്‍ഗ്രസിനെ പ്രതിനിധികരിച്ച് കെ സി ജോസഫ് പറഞ്ഞു.