Webdunia - Bharat's app for daily news and videos

Install App

കാര്‍ഷിക നിയമത്തെ എതിര്‍ക്കുന്നവര്‍ കര്‍ഷക താല്‍പര്യത്തിന് എതിരായി നില്‍ക്കുന്നവര്‍: ഓ രാജഗോപാല്‍

ശ്രീനു എസ്
വ്യാഴം, 31 ഡിസം‌ബര്‍ 2020 (11:37 IST)
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തെ എതിര്‍ക്കുന്നവര്‍ കര്‍ഷക താല്‍പര്യത്തിന് എതിരായി നില്‍ക്കുന്നവരാണെന്ന് നിയമസഭയില്‍ ബിജെപിയുടെ ഏക എംഎല്‍എ ഓ രാജഗോപാല്‍ പറഞ്ഞു. നിയമം കൊണ്ടുവരുന്നതിനായി കോണ്‍ഗ്രസ് മുന്‍പ് അവരുടെ പ്രകടനപത്രികയില്‍ ഇക്കാര്യം പറഞ്ഞിരുന്നതായും സിപിഎം ഇക്കാര്യത്തിന് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
 
അതേസമയം കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. ആരോഗ്യ കാരണങ്ങളാല്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവിന്റെ അഭാവത്തില്‍ കെസി ജോസഫാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചത്. കേന്ദ്രത്തെ രൂക്ഷമായാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. കര്‍ഷകരുടെ വിലപേശല്‍ കോര്‍പറേറ്റുകള്‍ക്ക് മുമ്പില്‍ ദുര്‍ബലമാകുമെന്നും ഭക്ഷ്യധാന്യങ്ങള്‍ക്ക് താങ്ങുവിലപോലും നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

29ാമത് ഐഎഫ്എഫ്‌കെ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത ഹോങ്കോങ് സംവിധായിക ആന്‍ ഹുയിക്ക്

നെഞ്ചില്‍ വേദനയെന്ന് പറഞ്ഞ് ഡ്രസ്സിംഗ് റൂമിലേക്ക് പോകവെ വീണു; ഹൃദയാഘാതം മൂലം യുവ ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം

പണിയെടുക്കാതെ സൂത്രത്തില്‍ വളര്‍ന്ന ആളാണ് സന്ദീപ് വാര്യരെന്ന് പത്മജാ വേണുഗോപാല്‍

അടുത്ത ലേഖനം
Show comments