Webdunia - Bharat's app for daily news and videos

Install App

ഓണവിപണിയില്‍ കുറഞ്ഞ വിലയ്ക്ക് പച്ചക്കറികള്‍ എത്തിക്കുന്നതിന് ഹോര്‍ട്ടികോര്‍പ്പ് സഞ്ചരിക്കുന്ന ഹോര്‍ട്ടിസ്റ്റോറുമായി നിരത്തുകളില്‍ എത്തുന്നു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (10:25 IST)
ഓണവിപണിയില്‍ കുറഞ്ഞ വിലയ്ക്ക് പച്ചക്കറികള്‍ എത്തിക്കുന്നതിന് ഹോര്‍ട്ടികോര്‍പ്പ് സഞ്ചരിക്കുന്ന ഹോര്‍ട്ടിസ്റ്റോറുമായി നിരത്തുകളില്‍. തിരുവനന്തപുരം ജില്ലയിലെ ഏഴ് മൊബൈല്‍ ഹോര്‍ട്ടിസ്റ്റോറുകളുടെ ഫ്‌ളാഗ് ഓഫ് നിയമസഭ വളപ്പില്‍ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിര്‍വഹിച്ചു. 2010 നാടന്‍ കര്‍ഷ ചന്തകള്‍ നടപ്പിലാക്കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ഇതിനു പുറമേയാണ് ഹോര്‍ട്ടികോര്‍പ്പിന്റെ സഞ്ചരിക്കുന്ന പച്ചക്കറി വില്‍പ്പന സ്റ്റോര്‍.
 
സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴുവരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഹോര്‍ട്ടി സ്റ്റോറുകളെത്തും.രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് സ്റ്റോറുകളുടെ പ്രവര്‍ത്തണം. ഉത്സവ വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിവിധ കര്‍ഷകൂട്ടായ്മകള്‍, കര്‍ഷകര്‍ എന്നിവര്‍ ഉത്പാദിപ്പിക്കുന്ന വിളകളും പൊതുമേഖല സ്ഥാപനങ്ങളില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങളും പരമാവധി ശേഖരിച്ചാണ് ഹോര്‍ട്ടി സ്റ്റോര്‍ വാഹനങ്ങള്‍ എത്തുന്നത്. സവാള, ഉരുളക്കിഴങ്ങ് പോലുള്ളവ പുറമെനിന്ന് സംഭരിച്ചെത്തിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

KSRTC Kerala: കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ലഘുഭക്ഷണവും കുടിവെള്ളവും കിട്ടും

ചൈനയില്‍ നിന്നുള്ള ഇറക്കുമതി സാധനങ്ങള്‍ക്ക് താരിഫ് ഉയര്‍ത്തി ജോ ബൈഡന്‍

അടുത്ത ലേഖനം
Show comments