Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഹരിയിൽ അടിയന്തിര പ്രമേയ നോട്ടീസ്: പ്രതികൾക്ക് രണ്ട് വർഷം കരുതൽ തടങ്കൽ കർശനമാക്കുമെന്ന് മുഖ്യമന്ത്രി

ലഹരിയിൽ അടിയന്തിര പ്രമേയ നോട്ടീസ്: പ്രതികൾക്ക് രണ്ട് വർഷം കരുതൽ തടങ്കൽ കർശനമാക്കുമെന്ന് മുഖ്യമന്ത്രി
, ബുധന്‍, 31 ഓഗസ്റ്റ് 2022 (13:34 IST)
സംസ്ഥാനത്ത് ലഹരി മരുന്നിൻ്റെ ഉപയോഗം വർധിച്ച സാഹചര്യത്തിൽ നിയമസഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. പി സി വിഷ്ണുനാഥാണ് എംഡിഎംഎ ഉൾപ്പടെയുള്ള ലഹരിവസ്തുക്കളുമായി പിടിയിലാകുന്ന യുവാക്കളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
 
ഈ വർഷം മാത്രം 16,228 കേസുകൾ എടുത്തുവെന്നും സ്ഥിരം പ്രതികൾക്ക് രണ്ട് വർഷം കരുതൽ തടങ്കൽ നടപടി കർശനമാക്കുമെന്നും ഇതിന് പുറമെ ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ ഇനി ഇത്തരം കേസുകളിൽ ഇടപെടില്ലെന്ന് ഉറപ്പ് നൽകുന്ന ബോണ്ടും വാങ്ങും. ബോണ്ട് വാങ്ങാൻ പോലീസിനും എക്സൈസിനും നിർദേശം നൽകിയിട്ടൂണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡ്രഗ് കേസിൽ പെടുന്നവരുടെ ഡാറ്റ രജിസ്റ്റർ സൂക്ഷിക്കുമെന്നും ഇവരെ നിരീക്ഷിക്കാൻ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Drug Cases Kerala: എട്ടുമാസത്തിനിടെ 16,228 ലഹരിമരുന്ന് കേസുകൾ, കഴിഞ്ഞ വർഷത്തിൻ്റെ മുന്നിരട്ടി കേസുകൾ: സമൂഹത്തിന് ഭീഷണിയെന്ന് മുഖ്യമന്ത്രി