Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡീസലിന് പിന്നാലെ പെട്രോൾ വിലയും സംസ്ഥാനത്ത് സർവകാല റെക്കോർഡിൽ

ഡീസലിന് പിന്നാലെ പെട്രോൾ വിലയും സംസ്ഥാനത്ത് സർവകാല റെക്കോർഡിൽ
, ചൊവ്വ, 26 ജനുവരി 2021 (07:55 IST)
ഡീസലിന് പിന്നാലെ സംസ്ഥാനത്ത് പെട്രോൾ വിലയും സര്‍വകാല റെക്കോര്‍ഡിലെത്തി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 86 രൂപ 32 പൈസയായി. 2018 ഒക്ടോബറിലെ 85 രൂപ 99 പൈസയെന്ന സര്‍വകാല റെക്കോര്‍ഡാണ് ഇന്ന്‌ മറികടന്നത്. 
 
അതേസമയം തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് വില ലിറ്ററിന് 88 രൂപ 06 പൈസയും ഗ്രാമമേഖലയില്‍ ഇത് 89 രൂപ 50 പൈസയുമാണ്. ഡീസലിന് 37 പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില 80 രൂപ 51 പൈസയായി. തിരുവനന്തപുരത്ത് ഡീസലിന് വില 82 രൂപ 14 പൈസയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: എസ്പി ബാലസുബ്രമണ്യത്തിന് പത്മവിഭൂഷണ്‍; കെഎസ് ചിത്രക്ക് പത്മഭൂഷണ്‍