Webdunia - Bharat's app for daily news and videos

Install App

നവംബര്‍ ഒന്ന്; മലയാള നാടിന് ഇന്ന് ഷഷ്‌ടിപൂര്‍ത്തി

മലയാള നാടിന് ഇന്ന് ഷഷ്‌ടിപൂര്‍ത്തി

Webdunia
ചൊവ്വ, 1 നവം‌ബര്‍ 2016 (09:07 IST)
ഇന്ന് നവംബര്‍ ഒന്ന്. മലയാള നാടിന് ഇന്ന് ഷഷ്‌ടിപൂര്‍ത്തി. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം നിലവില്‍ വന്നിട്ട് ഇന്നേയ്‌ക്ക് അറുപത് വര്‍ഷം തികയുന്നു. ഭാഷാ സാംസ്‌കാരിക സാമൂഹിക സവിശേഷതകളാല്‍ സമ്പന്നമാണ് കേരളം. വൈവിദ്ധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ നാട്. ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണെന്ന് അക്ഷരാര്‍ത്ഥത്തില്‍ അനുഭവിപ്പിക്കുന്ന നാട്. തെങ്ങോലകളും പച്ചപ്പും തിങ്ങി നിറഞ്ഞ കേരളത്തിന്റെ വിദൂര ദൃശ്യങ്ങള്‍ അത്രത്തോളം മനോഹരമാണ്. ലോകത്തെവിടെയായാലും മലയാളിയായതില്‍ വളരെയേറെ അഭിമാനിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും.

പുരാണ ഇതിഹാസങ്ങളിലും അശോക ശാസനങ്ങളിലും കേരളത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. എന്നിരുന്നാലും സംഘകാലത്തോളമെങ്കിലും കേരളം വിശാല തമിഴകത്തിന്റെ ഭാഗമായിരുന്നു. പിന്നീടാണ് സഹ്യനിപ്പുറം പുതിയൊരു ഭാഷ രൂപമെടുത്തത്. മലയാളദേശത്തെ പുതിയ ഭാഷസംസാരിച്ചവരാണ് പിന്നീട് മലയാളികളായത്. 1947 ല്‍ ബ്രിട്ടീഷുകാരുടെ മേല്‍ക്കോയ്മയില്‍ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയെങ്കിലും 1956 വരെ കാത്തിരിക്കേണ്ടി വന്നു മലയാളികളായ നമുക്ക് സ്വന്തം മാതൃഭൂമി ലഭിക്കാന്‍. ആ പുനര്‍ജന്മത്തിനാണ് ഇന്ന് ഷഷ്‌ടിപൂര്‍ത്തിയുടെ തിളക്കമേറുന്നത്.

അറുപത് വര്‍ഷമാവുമ്പോഴേക്കും പല കാര്യങ്ങളിലും രാജ്യത്തിനുതന്നെ മാതൃകയാവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്തും, സാക്ഷരതാ രംഗത്തും മറ്റ് സംസ്ഥാനങ്ങളേക്കാളും മികച്ച നേട്ടം കൈവരിക്കാന്‍  കേരളത്തിനായി എന്നതും വളരെ വലിയ കാര്യമാണ്. കലാപരമായും സാഹിത്യപരമായും സംസ്ഥാനം ഒരുപാട് പുരോഗമിച്ചു. വിനോദസഞ്ചാരരംഗത്തും സാങ്കേതികരംഗത്തും ഒരുപാട് പ്രതീക്ഷകളുമായാണ് കേരളം ഇപ്പോള്‍ മുന്നോട്ട് പോവുന്നത്.

എല്ലാ മലയാളികള്‍ക്കും മലയാളം വെബ്‌ദുനിയയുടെ കേരളപ്പിറവി ആശംസകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

SSLC Results: എസ്എസ്എൽസി പരീക്ഷാഫലം നാളെ, എങ്ങനെ അറിയാം?

സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നതുപോലെയുള്ള നടപടി: പുലിപ്പല്ല് കേസില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ സ്ഥലംമാറ്റിയ നടപടിക്കെതിരെ വേടന്‍

രാജ്യത്തെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലുള്ള 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു; ഇന്ന് റദ്ദാക്കിയത് 430 സര്‍വീസുകള്‍

പാക്കിസ്ഥാനിലെ ലാഹോറില്‍ സ്‌ഫോടന പരമ്പര; ജനങ്ങള്‍ പരിഭ്രാന്തിയില്‍

പകരത്തിനു പകരം കഴിഞ്ഞു ഇനി ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണം: ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments