Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറക്കച്ചവടോടെ ബസോടിച്ചു, തടഞ്ഞു നിർത്തി ഡ്രൈവറുടെ മുഖം കഴുകിച്ച് കേരള പൊലീസ്!

ഇതാണ് നുമ്മ പറഞ്ഞ പൊലീസ്

ഉറക്കച്ചവടോടെ ബസോടിച്ചു, തടഞ്ഞു നിർത്തി ഡ്രൈവറുടെ മുഖം കഴുകിച്ച് കേരള പൊലീസ്!
, ശനി, 29 സെപ്‌റ്റംബര്‍ 2018 (10:24 IST)
ഉറക്കച്ചവടോടെ കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവർക്ക് പൊലീസിന്റെ വക നല്ല ശിക്ഷ. ബസ് തടഞ്ഞു നിർത്തി ഡ്രൈവറുടെ മുഖം കഴുകിച്ച ശേഷമാണ് പൊലീസ് ബസ് പറഞ്ഞ് വിട്ടത്. പൊലീസിന്റെ തീരുമാനത്തിന് നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയകളിൽ ലഭിക്കുന്നത്.
 
ഇന്നലെയായിരുന്നു സംഭവം. സര്‍വീസിനിടയില്‍ ബസ് ഡ്രൈവറുടെ ഉറക്കച്ചടവ് ശ്രദ്ധയില്‍ പെട്ട വഴിയാത്രക്കാരിലൊരാള്‍ പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന നാലു ബസുകള്‍ തടഞ്ഞു നിര്‍ത്തി. ഇതില്‍ നിന്ന് ഉറക്കച്ചടവുള്ള ഡ്രൈവറെ കണ്ടുപിടിച്ചു മുഖം കഴുകാന്‍ വെള്ളവും കൊടുത്തു. 
 
ഡ്രൈവറുടെ ഉറക്ക ക്ഷീണം മാറിയതിന് ശേഷമാണ് ബസ് യാത്രതുടരാന്‍ അനുവദിച്ചത്. പൊലീസ് ബസ് തടഞ്ഞ് നിര്‍ത്തിയതില്‍ യാത്രക്കാരില്‍ ചിലര്‍ പൊലീസിനോട് തട്ടിക്കയറിയിരുന്നു. എന്നാല്‍ ഓട്ടത്തിനിടയില്‍ ഡ്രൈവര്‍ ഉറങ്ങിയാലുണ്ടാകുന്ന ദുരന്തം യാത്രക്കാരെയും ബസ് ജീവനക്കാരെയും ഒന്നുകൂടി ഓര്‍മ്മിപ്പിച്ചതിന് ശേഷമാണ് പൊലീസ് മടങ്ങിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാലറി ചാലഞ്ചിനോട് 'നോ' പറഞ്ഞു; ഇന്ന് വിരമിക്കാനിരുന്ന പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്‌തു