Webdunia - Bharat's app for daily news and videos

Install App

'ഇരുമുടിക്കെട്ടിന് പകരം കരിങ്കല്ലും കുറുവടിയുമായി വരുന്നവർ മാത്രം ഞങ്ങളെ പേടിച്ചാൽ മതി'

'ഇരുമുടിക്കെട്ടിന് പകരം കരിങ്കല്ലും കുറുവടിയുമായി വരുന്നവർ മാത്രം ഞങ്ങളെ പേടിച്ചാൽ മതി'

Webdunia
വ്യാഴം, 18 ഒക്‌ടോബര്‍ 2018 (18:04 IST)
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആക്രമണത്തിൽ പലരും ഇപ്പോൾ കേരളാ പൊലീസിനെയാണ് പഴികാരുന്നത്. നിരവധി പോസ്‌റ്റുകളും മറ്റുമാണ് സോഷ്യൽ മീഡിയയിൽ പൊലീസുകാർക്കെതിരെ വരുന്നത്. എന്നാൽ ഇത്തരം പഴിചാരലിന് മറുപടിയുമായി കേരള പൊലീസ് എത്തിയിരിക്കുകയാണ്.
 
ഇരുമുടിക്കെട്ടിന് പകരം കരിങ്കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം ഞങ്ങളെ പേടിച്ചാല്‍ മതിയെന്നും അപവാദങ്ങളില്‍ തളരാതെ സമാധാനം കാത്തുസൂക്ഷിക്കുമെന്നും കേരള പൊലീസ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
 
ഗൂഢലക്ഷ്യങ്ങളോടെ സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും നടത്തുന്ന വ്യാജപ്രചാരണങ്ങൾ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ലഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വർഗ്ഗീയത പരത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളും, വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണെന്നും പോസ്‌റ്റിൽ പറയുന്നു.
 
 
പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
നമ്മുടെ നാടിൻറെ സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ടത് പോലീസിനോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഗൂഢലക്ഷ്യങ്ങളോടെ സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും നടത്തുന്ന വ്യാജപ്രചാരണങ്ങൾ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ലഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വർഗ്ഗീയത പരത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളും, വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണ്. നമ്മുടെ നാടിൻറെ സമാധാനം കാത്തുസൂക്ഷിക്കുന്നതിനു ഒറ്റക്കെട്ടായി നമുക്ക് കാവലാളാകാം. വ്യാജ വാർത്തകളും സ്പർദ്ധ വളർത്തുന്ന പോസ്റ്റുകളും ഷെയർ ചെയ്യാതിരിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

അടുത്ത ലേഖനം
Show comments