Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുറ്റം ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും കുടുംബത്തിനും ഉണ്ടാകുന്ന മനോവ്യഥക്ക് ആര് ഉത്തരവാദിയാകും; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍

കുറ്റം ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും കുടുംബത്തിനും ഉണ്ടാകുന്ന മനോവ്യഥക്ക് ആര് ഉത്തരവാദിയാകും; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (18:20 IST)
വര്‍ത്തമാനകാലത്ത് പോലീസ് സംവിധാനത്തിനെതിരെയും ചില പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയും പല രൂപത്തിലുള്ള ആക്ഷേപങ്ങള്‍ ഉയരുകയും അതില്‍ വലിയ ചര്‍ച്ചകളും, അന്വേഷണങ്ങളും, നടപടികളും എല്ലാം ഉണ്ടാകുന്നുണ്ടെന്ന് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍. ഇതില്‍ അന്വേഷണം നടക്കട്ടെയെന്നും വസ്തുതകള്‍ പുറത്തു വരട്ടെ എന്നതാണ് ഈ വിഷയത്തില്‍ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ  നിലപാടെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
 
എന്നാല്‍ ഇന്ന് മുതല്‍ ഒരു വാര്‍ത്താ ചാനല്‍ 'പോലീസ് ഓഫീസര്‍മാരുടെ ബലാത്സംഗപരമ്പര' എന്ന വാര്‍ത്ത നല്‍കുന്നത് കാണാനിടയായി. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിന് മുമ്പ് ഒരു പ്രാഥമികാന്വേഷണം നടത്തുന്ന രീതി ഉണ്ടാകേണ്ടതുണ്ട്. 
 
ഒരു പീഢനപരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്ന സ്ത്രീയെ പരാതി അന്വേഷിച്ച IP  പീഡിപ്പിച്ചു എന്നും, IP പീഡിപ്പിച്ചു എന്ന പരാതിയുമായി Dysp യുടെ അടുത്ത് ചെന്നപ്പോള്‍ ഉ്യുെ പീഡിപ്പിച്ചു എന്നും, DYSP പീഡിപ്പിച്ചു എന്ന പരാതിയുമായി SP യെ കണ്ടപ്പോള്‍ SP പീഡിപ്പിച്ചു എന്നും പരാതി പറയുമ്പോള്‍ അത് കേള്‍ക്കുന്ന ആര്‍ക്കും അസ്വാഭാവികത ബോധ്യപ്പെടും. എന്നിട്ടും അത് ഒരു മാധ്യമം വാര്‍ത്തയാക്കി എന്നത് അത്യന്തം ഖേദകരമാണ്. 
 
നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി നല്‍കുന്ന ഒരു വ്യാജവാര്‍ത്ത മാത്രമാണ് ഇതെങ്കില്‍, ഈ വാര്‍ത്ത മൂലം സമൂഹത്തില്‍ ഒറ്റപ്പെടുന്ന, ഇതില്‍ കുറ്റം ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും കുടുംബത്തിനും ഉണ്ടാകുന്ന മനോവ്യഥക്കും, മാനഹാനിക്കും ആര് ഉത്തരവാദിയാകും?
 
ഇങ്ങനെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നേരിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ നിയമ നടപടികളുമായി മുന്നോട്ടുപോകാം. അങ്ങനെ മുന്നോട്ടു പോകുന്നവര്‍ക്കൊപ്പം കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഉണ്ടാകും എന്ന് കൂടി അറിയിക്കുന്നതായി വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏറ്റെടുക്കുന്നത് 290.58 ഹെക്ടര്‍ ഭൂമി, കൊച്ചിയില്‍ വരാനിരിക്കുന്നത് വന്‍ വികസനം, ബൈപാസ് നഗരത്തിന്റെ മുഖം മാറ്റും