Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

K T Jaleel: കശ്മീർ പരാമർശം, കലാപത്തിന് ലക്ഷ്യമിട്ടെന്ന് പരാതി, ജലീലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

KT jaleel
, ബുധന്‍, 24 ഓഗസ്റ്റ് 2022 (12:16 IST)
കശ്മീരിനെ സംബന്ധിച്ച് ഫെയ്സ്ബുക്കിൽ വിവാദപരാമർശം നടത്തിയ മുൻമന്ത്രി കെ ടി ജലീൽ എംഎൽഎയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആർഎസ്എസ് പത്തനംതിട്ട ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹൻ നൽകിയ പരാതിയിൽ തിരുവല്ല ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് രേഷ്മ ശശിധരൻ ജലീലിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട കീഴ്വായ്പൂർ പോലീസ് കേസെടുത്തത്.
 
ഹർജിക്കാരൻ ഉന്നയിച്ച കലാപ ആഹ്വാനം, ഭരണഘടനയെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് എഫ്ഐആർ. കശ്മീർ സന്ദർശനത്തിനിടെയാണ് ജലീൽ വിവാദകുറിപ്പ് ഫെയ്സ്ബുക്കിലിട്ടത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ധനക്ഷാമം: കെഎസ്ആര്‍ടിസിയില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു