Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാസ്റ്റ് ഗ്രേഡ് റാങ്ക്ലിസ്റ്റിന്റെ കാലാവധി ആഗസ്ത് മൂന്നുവരെ നീട്ടി

ലാസ്റ്റ് ഗ്രേഡ് റാങ്ക്ലിസ്റ്റിന്റെ കാലാവധി ആഗസ്ത് മൂന്നുവരെ നീട്ടി

ശ്രീനു എസ്

, ബുധന്‍, 17 ഫെബ്രുവരി 2021 (11:40 IST)
ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സിന്റെ റാങ്ക്ലിസ്റ്റിന്റെ കാലാവധി ആഗസ്ത് മൂന്നുവരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഏപ്രില്‍, മെയ് മാസങ്ങളില്‍ റിട്ടയര്‍മെന്റ്മൂലം വരുന്ന ഒഴിവുകളും ഇപ്പോഴത്തെ ലിസ്റ്റിലുള്ളവര്‍ക്ക് ലഭിക്കും. ലാസ്റ്റ്ഗ്രേഡ് തസ്തികയില്‍ നിയമനം പരിശോധിച്ചാല്‍ റാങ്ക്ലിസ്റ്റില്‍ പിന്നിലുള്ളവര്‍ക്കും മുന്‍കാലങ്ങളില്‍ നിയമനം ലഭിച്ചിട്ടുണ്ട് എന്നത് വസ്തുതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
അതു മാറാന്‍ കാരണം പരീക്ഷയെഴുതാനുള്ള യോഗ്യതയില്‍ വരുത്തിയ മാറ്റമാണ്. 2011ലാണ് ഈ മാറ്റമുണ്ടായത്. അതോടെ ബിരുദവും അതിലുയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ഉള്ളവര്‍ക്കും ലാസ്റ്റ് ഗ്രേഡിലേക്ക് അപേക്ഷിക്കാന്‍ കഴിയാതെയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായി സര്‍ക്കാര്‍ ചെറുപ്പക്കാരുടെ കണ്ണീരില്‍ മുങ്ങിമരിക്കും: വേണുഗോപാല്‍