Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചരിത്രം കുറിച്ച് പിണറായി സര്‍ക്കാര്‍; 57 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍; ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ എത്രയെന്നോ?

പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭത്തിലും ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്

Pinarayi Vijayan Government

രേണുക വേണു

, ചൊവ്വ, 26 മാര്‍ച്ച് 2024 (16:03 IST)
Pinarayi Vijayan Government

സംസ്ഥാനത്തെ 57 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍. 2023 വരെയുള്ള കണക്കുകള്‍ അനുസരിച്ചാണ് ഇത്. നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 59 ആണ്. 2016 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ലാഭത്തില്‍ ഉണ്ടായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം വെറും എട്ടായിരുന്നു. 
 
പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭത്തിലും ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2016 ല്‍ 40 കോടിയായിരുന്നു ലാഭമെങ്കില്‍ 2023 ല്‍ 880 കോടിയായി ഉയര്‍ന്നു. വിറ്റുവരവ് 2016 ല്‍ 2800 കോടി മാത്രം. 2023 ലേക്ക് എത്തിയപ്പോള്‍ വിറ്റുവരവ് 40,774 കോടിയായി. നികുതി, തീരുവ എന്നീ ഇനങ്ങളില്‍ സംസ്ഥാന ഖജനാവിലേക്ക് 16.863.94 കോടി രൂപയാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള വരവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 26.23 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 
 
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെ.എസ്.എഫ്.ഇ) ആണ് ഏറ്റവും കൂടുതല്‍ ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നാമത്. 350.88 കോടിയാണ് കെ.എസ്.എഫ്.ഇയുടെ ലാഭം. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് ആണ് രണ്ടാം സ്ഥാനത്ത്, 85.04 കോടിയാണ് ലാഭം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കസ്റ്റഡിയിലായിരിക്കുമ്പോള്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ നടപ്പാക്കില്ല: കെജ്രിവാളിന്റെ ഉത്തരവിനെതിരെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ച് ബിജെപി