ആർത്തവ ദിനങ്ങളില്‍ അധ്യാപികമാര്‍ക്ക് അവധി; തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍
ആർത്തവ ദിനങ്ങളില്‍ അധ്യാപികമാര്‍ക്ക് അവധി; തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍
ആർത്തവ ദിനങ്ങളില്‍ ജീവനക്കാർക്ക് അവധി നൽകാൻ ആൾ കേരള സെൽഫ് ഫിനാൻസിംഗ് സ്‌കൂള്‍സ് ഫെഡറേഷന്റെ (എകെഎസ്എഫ്എസ്എഫ്) തീരുമാനം. ഇന്നുമുതല്‍ സംസ്ഥാനത്തെ 1200 ഓളം വിദ്യാലയങ്ങളിൽ പുതിയ തീരുമാനം നിലവിൽ വന്നു.
ഏകദേശം ഒരു ലക്ഷത്തോളം പേരാണ് കേരളത്തിലെ സ്വകാര്യ സ്കൂളുകളിൽ അധ്യാപകരായി ജോലി ചെയ്യുന്നത്. ഇതിൽ 90 ശതമാനവും വനിതകളാണ്.
ആർത്തവ ദിനങ്ങളില്‍ അവധി നല്‍കാനുള്ള തീരുമാനം വനിതാ ജീവനക്കാർക്ക് ആശ്വാസകരമാകുമെന്ന് ഫെഡറേഷൻ പ്രസിഡന്റ് രാമദാസ് കതിരൂർ വ്യക്തമാക്കി.
നേരത്തെ, രാജ്യത്തെ വിവിധ സ്ഥാപനങ്ങള്‍ ആർത്തവത്തോട് അനുബന്ധിച്ച് അവധി നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. ആർത്തവത്തിന്റെ ആദ്യ ദിവസങ്ങളിലാണ് മിക്ക ഓഫീസുകളും അവധി നല്‍കുന്നത്.