സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴയിൽ കുറവ്. ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.വേനൽ ചൂടും ഈ ദിവസങ്ങളിൽ നേരിയ തോതിൽ ഉയരും.
അതേസമയം ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നും ഇത് പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. ന്യൂനമർദ്ദം രൂപപ്പെടുന്നതോടെ അടുത്തയാഴ്ച കേരളത്തിൽ വീണ്ടും മഴ സജീവമായേക്കും.