Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് 2,154 പേര്‍ക്ക് കൂടി കോവിഡ്. 1,962 പേര്‍ക്ക് രോഗം സമ്പർക്കത്തിലൂടെ, 1,766 രോഗമുക്തർ

വാർത്തകൾ
, ഞായര്‍, 30 ഓഗസ്റ്റ് 2020 (18:24 IST)
സംസ്ഥാനത്ത് 2,154 പേര്‍ക്ക് കൂടി കോവിഡ്. 1,962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് ഇതിൽ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 110 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 33 ആരോഗ്യ പ്രവര്‍ത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 1,766 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റിവ് ആയി. 23,658 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 27,908 സാമ്പിളുകളാണ് പരിശോധിച്ചത്. 7 മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 287 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,99,468 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,79,982 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,486 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,378 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 14 പുതിയ ഹോട്ട് സ്‌പോട്ടുകൾ ഇന്ന് പ്രഖ്യാപിച്ചു. 18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
 

ഇന്നത്തെ രോഗികളൂടെ ജില്ല തിരിച്ചുള്ള കണക്ക്

 
തിരുവനന്തപുരം 310, കോഴിക്കോട് 304, എറണാകുളം 231, കോട്ടയം 223, മലപ്പുറം 195, കാസര്‍ഗോഡ് 159, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 151 പേര്‍ക്ക് വീതവും, പത്തനംതിട്ട 133, കണ്ണൂര്‍ 112, ആലപ്പുഴ 92, പാലക്കാട് 45, ഇടുക്കി 35, വയനാട് 13 
 

സമ്പർക്ക രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

 
തിരുവനന്തപുരം 305, കോഴിക്കോട് 292, കോട്ടയം 212, എറണാകുളം 202, മലപ്പുറം 184, തൃശൂര്‍ 145, കൊല്ലം 142, കാസര്‍ഗോഡ് 139, പത്തനംതിട്ട 107, കണ്ണൂര്‍ 90, ആലപ്പുഴ ജില്ലയില്‍ 88, പാലക്കാട് 26, ഇടുക്കി 23, വയനാട് 7
 

നെഗറ്റിവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 
തിരുവനന്തപുരം 161, കൊല്ലം 53, പത്തനംതിട്ട 132, ആലപ്പുഴ 258, കോട്ടയം 72, ഇടുക്കി 45, എറണാകുളം 182, തൃശൂര്‍ 115, പാലക്കാട് 64, മലപ്പുറം 328, കോഴിക്കോട് 110, വയനാട് 22, കണ്ണൂര്‍ 113, കാസര്‍ഗോഡ് 111 

 

പുതിയ കണ്ടെയ്‌ൻമെന്റ് സോണുകൾ 

 
തൃശൂര്‍ ജില്ലയിലെ മാള (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5), കോട്ടയം ജില്ലയിലെ കുരോപ്പട (വാര്‍ഡ് 5, 8, 15), എരുമേലി (12), ആലപ്പുഴ ജില്ലയിലെ കരുവാറ്റ (സബ് വാര്‍ഡ് 1), തണ്ണീര്‍മുക്കം (17), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (12, 13 (സബ് വാര്‍ഡ്), തൊടുപുഴ മുന്‍സിപ്പാലിറ്റി (31), എറണാകുളം ജില്ലയിലെ പിറവം മുന്‍സിപ്പാലിറ്റി (26), കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് (9 (സബ് വാര്‍ഡ്), 8), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 5, 9, 10, 13), പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ (17), ചാലിശേരി (4), നെല്ലിയാമ്പതി (5), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ (സബ് വാര്‍ഡ് 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
 

കണ്ടെയ്‌ൻമെന്റ് സോണിൽനിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ 

 
തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി (വാര്‍ഡ് 6), കണ്ടനശേരി (7), താന്ന്യം (17, 18), മൂരിയാട് (13), കോട്ടയം ജില്ലയിലെ പാറത്തോട് (16), ചിറക്കടവ് (2, 3), കൂരോപ്പട (12), കങ്ങഴ (4), ആലപ്പുഴ ജില്ലയിലെ മണ്ണാഞ്ചേരി (7, 8), കൃഷ്ണപുരം (4), എറണാകുളം ജില്ലയിലെ കീരമ്പാറ (9), മുളന്തുരുത്തി (സബ് വാര്‍ഡ് 13), പൈങ്ങോട്ടൂര്‍ (1), പൂത്രിക (14), കൊല്ലം ജില്ലയിലെ പട്ടാഴി (2), വയനാട് ജില്ലയിലെ അമ്പലവയല്‍ (5), പുല്‍പ്പള്ളി (12), പത്തനംതിട്ട ജില്ലയിലെ ആറന്മുള സബ് വാര്‍ഡ് (10) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 586ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

100 ദിവസത്തിനുള്ളിൽ 100 പദ്ധതികൾ, അടുത്ത നാലുമാസവും ഭക്ഷ്യ കിറ്റ് വിതരണം, കർമ്മപദ്ധതിയുമായി സർക്കാർ