Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 7631 പേർക്ക് കൊവിഡ്, 6965 പേർക്ക് രോഗം സമ്പർക്കത്തിലൂടെ; 8,410 പേർക്ക് രോഗമുക്‍തി

Webdunia
ഞായര്‍, 18 ഒക്‌ടോബര്‍ 2020 (18:09 IST)
സംസ്ഥാനത്ത് 7,631 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. 6,685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതിൽ 723 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 63 ആരോഗ്യ പ്രവര്‍ത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 8,410 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റിവ് ആയി. 95,200 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,45,399 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
 
24 മണിക്കൂറിനിടെ 58,404 സാമ്പിളുകളാണ് പരിശോധിച്ചത്. 22 മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1,161  ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,236 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,55,696 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,540 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,795 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 12 പുതിയ ഹോട്ട് സ്‌പോട്ടുകൾ ഇന്ന് പ്രഖ്യാപിച്ചു. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 637 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
 

ഇന്നത്തെ രോഗികളൂടെ ജില്ല തിരിച്ചുള്ള കണക്ക്

 
മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 
 

സമ്പർക്ക രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

 
മലപ്പുറം 1367, കോഴിക്കോട് 943, തൃശൂര്‍ 844, എറണാകുളം 486, തിരുവനന്തപുരം 525, കൊല്ലം 537, കോട്ടയം 465, കണ്ണൂര്‍ 348, ആലപ്പുഴ 373, പാലക്കാട് 179, കാസര്‍ഗോഡ് 239, പത്തനംതിട്ട 129, ഇടുക്കി 114, വയനാട് 136 
 

നെഗറ്റിവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 
തിരുവനന്തപുരം 1210, കൊല്ലം 640, പത്തനംതിട്ട 375, ആലപ്പുഴ 368, കോട്ടയം 216, ഇടുക്കി 131, എറണാകുളം 1307, തൃശൂര്‍ 1006, പാലക്കാട് 275, മലപ്പുറം 805, കോഴിക്കോട് 1193, വയനാട് 122, കണ്ണൂര്‍ 537, കാസര്‍ഗോഡ് 225

പുതിയ കണ്ടെയ്‌ൻമെന്റ് സോണുകൾ 

 
കോട്ടയം ജില്ലയിലെ കാണാക്കാരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10, 11), വാകത്താനം (1), പായിപ്പാട് (3), പാലക്കാട് ജില്ലയിലെ തേന്‍കുറിശി (7), തൃത്താല (6), തിരുമിറ്റിക്കോട് (2), മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് (2, 9), കുഴിമണ്ണ (സബ് വാര്‍ഡ് 10, 15, 17, 18), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (സബ് വാര്‍ഡ് 12), തൃശൂര്‍ ജില്ലയിലെ പുതുക്കാട് (2), ഇടുക്കി ജില്ലയിലെ രാജക്കാട് (1, 4, 5, 6, 10), വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ (സബ് വാര്‍ഡ് 14) 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്‍ വിവാദം അവസാനിക്കുന്നില്ല; മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാജിവച്ചു

കോവിഡ് കാലത്തെ വാക്‌സിന്‍ നയം ഇന്ത്യയെ ലോക നേതൃപദവിയിലേക്ക് ഉയര്‍ത്തിയെന്ന് ശശി തരൂര്‍; കോണ്‍ഗ്രസിന് തലവേദന

ഐബി ഓഫീസറുടെ മരണം: മരിക്കുന്നതിന് മുൻപായി സുകാന്തിനെ മേഘ വിളിച്ചത് 8 തവണ, അന്വേഷണം ശക്തമാക്കി പോലീസ്

വിദ്യാർഥികളുടെ സമ്മർദ്ദം കുറയ്ക്കാൻ സ്കൂളുകളിൽ സുംബാ ഡാൻസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

Empuraan: ആര്‍എസ്എസിലെ ഉയര്‍ന്ന നേതാക്കളുമായി മോഹന്‍ലാല്‍ ബന്ധപ്പെട്ടു; മാപ്പ് വന്നത് തൊട്ടുപിന്നാലെ, പൃഥ്വിരാജിനെ വിടാതെ സംഘപരിവാര്‍

അടുത്ത ലേഖനം
Show comments