Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌കൂളുകളിലെ ഭക്ഷ്യവിഷബാധ: ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി, അന്വേഷണം നടത്താനും നിര്‍ദേശിച്ചു

സ്‌കൂളുകളിലെ ഭക്ഷ്യവിഷബാധ: ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി, അന്വേഷണം നടത്താനും നിര്‍ദേശിച്ചു

സിആര്‍ രവിചന്ദ്രന്‍

, ശനി, 4 ജൂണ്‍ 2022 (21:45 IST)
സ്‌കൂളുകളിലും അങ്കണവാടിയിലും ഭക്ഷ്യ വിഷബാധ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.
സ്‌കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം ഉണ്ടാക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു മന്ത്രി പറഞ്ഞു. ശുചിത്വം കൃത്യമായി പാലിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നതാണ്. ആഹാര സാധനങ്ങളും കുടിവെള്ളവും തുറന്ന് വയ്ക്കരുത്. അവബോധം ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തനംതിട്ടയില്‍ പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി