Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala SET Exams: സെറ്റ് അപേക്ഷ: ഓൺലൈൻ രജിസ്ട്രേഷൻ തീയ്യതി നീട്ടി

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (State Eligibility Test - SET) 2025-നുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തീയതി ജൂണ്‍ 10 വൈകിട്ട് 5 മണി വരെ നീട്ടി.

SET Exams

അഭിറാം മനോഹർ

, വ്യാഴം, 29 മെയ് 2025 (17:06 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, നോണ്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലേക്കുള്ള അധ്യാപക നിയമനത്തിനായുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (State Eligibility Test - SET) 2025-നുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തീയതി ജൂണ്‍ 10 വൈകിട്ട് 5 മണി വരെ നീട്ടി. 
 
SET 2025 പരീക്ഷയെഴുതാനാഗ്രഹിക്കുന്നവര്‍ക്ക് ജൂണ്‍ 10 വരെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാനാകും. അപേക്ഷ സമർപ്പിച്ച് അവരുടെ രജിസ്‌ട്രേഷന്‍ വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള അവസരം ജൂണ്‍ 11, 12, 13 തിയതികളില്‍ ലഭ്യമായിരിക്കും. ഇവിടങ്ങളില്‍ പേര്, ട്രേഡ്, കാറ്റഗറി എന്നിവയില്‍ ആവശ്യമായ തിരുത്തലുകള്‍ ചെയ്യാവുന്നതാണ്.
 
നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍(2024 ഏപ്രില്‍ 29നും 2025 ജൂണ്‍ 13നും ഇടയില്‍ ലഭിച്ചതാകണം) പാസാകുന്ന പക്ഷം ഹാജരാക്കണം.SET 2024 പരീക്ഷയെഴുതാനാഗ്രഹിക്കുന്നവര്‍ക്ക് ജൂണ്‍ 10 വരെ https://lbsedp.lbscentre.in  എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാനാകും.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ