Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി, ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകന്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി, ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകന്‍
, വ്യാഴം, 8 മാര്‍ച്ച് 2018 (12:44 IST)
2017ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന്  ഇന്ദ്രന്‍സിനെ മികച്ച നടനായി തെരഞ്ഞെടുത്തു. ടേക്ക് ഓഫ് എന്ന സിനിമയിലെ അഭിനയത്തിന് പാര്‍വതിയെ മികച്ച നായികയായി തിരഞ്ഞെടുത്തു. മികച്ച സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി ആണ്. 
 
സംവിധായകൻ ടി.വി.ചന്ദ്രൻ ചെയർമാനായ 10 അംഗം ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. മന്ത്രി എ കെ ബാലനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 6 കുട്ടികളുടെ ചിത്രങ്ങൾ ഉള്‍പ്പെടെ ഉൾപ്പെടെ 110 സിനിമകളാണു മത്സരിക്കാന്‍ എത്തിയത്. 56 ആറെണ്ണം പുതുമുഖ സംവിധായകരുടേതായിരുന്നു. അവാര്‍ഡ് ജേതാക്കളില്‍ 70 ശതമാനവും പുതുമുഖങ്ങളാണ്. 
 
മറ്റ് അവാര്‍ഡുകള്‍:
 
മികച്ച സംവിധായകന്‍ - ലിജോ ജോസ് പല്ലിശ്ശേരി (ഇ മ യൌ)
മികച്ച നടന്‍ - ഇന്ദ്രന്‍സ് (
മികച്ച നടി- പാര്‍വതി (ടെക്ക് ഓഫ്)
മികച്ച സിനിമ - ഒറ്റമുറി വെളിച്ചം 
മികച്ച നവാഗത സംവിധായകന്‍ - മഹേഷ് നാരായണന്‍ (ടേക്ക് ഓഫ്)
മികച്ച ജനപ്രിയ ചിത്രം - രക്ഷാധികാരി ബൈജു (രഞ്ജന്‍ പ്രമോദ്)
മികച്ച സ്വഭാവ നടന്‍ - അലന്‍സിയര്‍ (തൊണ്ടിമുതലും ദ്രക്സാക്ഷിയും)
മികച്ച സ്വഭാവ നടി - പോളി വത്സന്‍ ( ഇ മ യൌ)
മികച്ച ബാലതാരം (ആണ്‍) - മാസ്റ്റര്‍ അഭിനന്ദ് 
മികച്ച ബാലതാരം (പെണ്‍)‍- നക്ഷത്ര (രക്ഷാധികാരി ബൈജു)
മികച്ച കഥാക്രത്ത് - എം എ നിഷാദ് (
മികച്ച ക്യാമറാമാന്‍ - മനീഷ് മാധവന്‍
സജീവ് പാഴൂര്‍ - തൊണ്ടിമുതലും ദ്രക്സാക്ഷിയും
മികച്ച ഗാനരചയിതാവ് - പ്രഭാവ് വര്‍മ
സംഗീതസംവിധായകന്‍ - ഗോപി സുന്ദര്‍ (ടേക്ക് ഓഫ്)
മികച്ച പിന്നണി ഗായിക - സിത്താര (വിമാനം)
മികച്ച പിന്നണി ഗായകന്‍ - ഷഹബാസ് 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രി കാണാന്‍ പോലും തയ്യാറായില്ല; ലൈറ്റ് മെട്രോയിൽ സർക്കാരിനെ വിമർശിച്ച് ഇ ശ്രീധരൻ