Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala State Film Awards 2022 : മികച്ച നടൻ മമ്മൂട്ടി, നൻപകൻ നേരത്ത് മയക്കം മികച്ച ചിത്രം, അവാർഡുകൾ വാരികൂട്ടി ന്നാ താൻ കേസ് കൊട്

Kerala State Film Awards 2022 : മികച്ച നടൻ മമ്മൂട്ടി, നൻപകൻ നേരത്ത് മയക്കം മികച്ച ചിത്രം, അവാർഡുകൾ വാരികൂട്ടി ന്നാ താൻ കേസ് കൊട്
, വെള്ളി, 21 ജൂലൈ 2023 (16:32 IST)
മികച്ച നടനുള്ള പുരസ്‌കാരം നടന്‍ മമ്മൂട്ടി സ്വന്തമാക്കി. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി പുരസ്‌കാര അര്‍ഹന്‍ ആയത്. പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപര്‍വ്വം എന്നീ മമ്മൂട്ടി ചിത്രങ്ങളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. വിന്‍സി അലോഷ്യസ് ആണ് മികച്ച നടി. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിന്‍സി പുരസ്‌കാരത്തിന് അര്‍ഹയായത്. 
ആകെ 154 ചിത്രങ്ങളാണ് ജൂറി ഇത്തവണ പരി?ഗണിച്ച ചിത്രങ്ങള്‍. അതില്‍ നിന്ന് അവസാന റൗണ്ടില്‍ എത്തിയത് 44 ചിത്രങ്ങളാണ്. ബംഗാളി ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആയിരുന്നു ഇത്തവണത്തെ ജൂറി അധ്യക്ഷന്‍. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നൻപകൽ നേരത്ത് മയക്കം സ്വന്തമാക്കിയപ്പോൾ അറിയിപ്പ് സംവിധാനം ചെയ്ത മഹേഷ് നാരായണനാണ് മികച്ച സംവിധായകനായി തിരെഞ്ഞെടുക്കപ്പെട്ടത്. മികച്ച ജനപ്രിയ സിനിമയ്ക്കുൾപ്പടെ 7 അവാർഡുകളാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് വാരികൂട്ടിയത്
 
സംസ്ഥാന പുരസ്‌കാരങ്ങള്‍ ഇങ്ങനെ
 
 മികച്ച ഗ്രന്ഥം സിനിമയുടെ ഭാവനാദേശങ്ങള്‍ (സി എസ് വെങ്കടേശ്വരന്‍) 
മികച്ച ലേഖനം പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്) 
സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം ശ്രുതി ശരണ്യം ( ചിത്രം: ബി 32 മുതല്‍ 44 വരെ)
 മികച്ച വിഎഫ്എക്‌സ് അനീഷ് ടി, സുമേഷ് ഗോപാല്‍ (വഴക്ക്) 
കുട്ടികളുടെ ചിത്രം പല്ലൊട്ടി: നയന്റീസ് കിഡ്‌സ്. നിര്‍മ്മാണം സാജിദ് യഹിയ, സംവിധാനം ജിതിന്‍ രാജ്
 നവാഗത സംവിധായകന്‍ ഇലവീഴാപൂഞ്ചിറ (ഷാഹി കബീര്‍)
 ജനപ്രീതിയും കലാമേന്മയുംന്നാ താന്‍ കേസ് കൊട് (സംവിധാനം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍) 
നൃത്തസംവിധാനംഷോബി പോള്‍ രാജ് (തല്ലുമാല) 
 
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍) പൗളി വല്‍സന്‍ (സൗബി വെള്ളയ്ക്ക)
 ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍) ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)
 വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണന്‍ (സൗദി വെള്ളയ്ക്ക)
 മികച്ച മേക്കപ്പ്‌റോണക്‌സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം) 
ശബ്ദരൂപകല്‍പ്പന അജയന്‍ അടാട്ട് (ഇലവീഴാപൂഞ്ചിറ)
 ശബ്ദമിശ്രണംവിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്) 
സിങ്ക് സൌണ്ട്‌വൈശാഖ് വിവി (അറിയിപ്പ്) 
കലാസംവിധാനംജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്) 
എഡിറ്റിംഗ് നിഷാദ് യൂസഫ് (തല്ലുമാല) 
 
പിന്നണി ഗായിക മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ, പത്തൊമ്പതാം നൂറ്റാണ്ട്)
 പിന്നണി ഗായകന്‍ കപില്‍ കപിലന്‍ (കനവേ, പല്ലൊട്ടി നയന്റീസ് കിഡ്‌സ്) 
പശ്ചാത്തല സംഗീതം ഡോണ്‍ വിന്‍സെന്റ് (ന്നാ താന്‍ കേസ് കൊട്) 
മികച്ച സംഗീത സംവിധാനംഎം ജയചന്ദ്രന്‍ (പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ) 
മികച്ച ഗാനരചയിതാവ് റഫീഖ് അഹമ്മദ് (തിരമാലയാണ് നീ.., വിഡ്ഢികളുടെ മാഷ്) 
മികച്ച തിരക്കഥാകൃത്ത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്)
 മിക്കച്ച ഛായാഗ്രാഹകന്‍ മനേഷ് മാധവന്‍ (ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെല്‍വരാജ് (വഴക്ക്)
 മികച്ച കഥാകൃത്ത് കമല്‍ കെ എം (പട) 
 
മികച്ച ബാലതാരം (പെണ്‍) തന്മയ സോള്‍ (വഴക്ക്) മികച്ച ബാലതാരം (ആണ്‍) മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90'സ് കിഡ്‌സ്) 
അഭിനയം (പ്രത്യേക ജൂറി പരാമര്‍ശം) കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ (അപ്പന്‍)
 സ്വഭാവ നടി ദേവി വര്‍മ്മ (സൗദി വെള്ളയ്ക്ക) 
സ്വഭാവ നടന്‍ പി പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്) 
മികച്ച നടി വിന്‍സി അലോഷ്യസ് (രേഖ) 
മികച്ച നടന്‍ മമ്മൂട്ടി (നന്‍പകല്‍ നേരത്ത് മയക്കം)
 മികച്ച സംവിധായകന്‍ മഹേഷ് നാരായണന്‍ (അറിയിപ്പ്)
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടുത്ത സമ്പത്തിക പ്രതിസന്ധിക്കിടെയിലും ലോകകേരളസഭക്ക് രണ്ടര കോടി അനുവദിച്ച് കേരള സര്‍ക്കാര്‍ ഉത്തരവ്