Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാന സ്‌കൂള്‍ കായികമേള: പാലക്കാടിനെ പിന്തള്ളി എറണാകുളം ജില്ല ചാമ്പ്യന്‍മാര്‍

സംസ്ഥാന സ്‌കൂള്‍ കായികമേള: പാലക്കാടിനെ പിന്തള്ളി എറണാകുളം ജില്ല ചാമ്പ്യന്‍മാര്‍
കോട്ടയം , തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (16:47 IST)
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ലയ്ക്ക് കിരീടം. നിലവിലെ ജേതാക്കളായ പാലക്കാടിനെ പിന്തള്ളിയാണ് എറണാകുളം ചാമ്പ്യന്മാരായത്. പാലക്കാട് രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. 
 
സ്‌കൂളുകളില്‍ നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം മാര്‍ബേസില്‍ കിരീടം നിലനിര്‍ത്തുകയും ചെയ്തു. കോഴിക്കാട് പുല്ലൂരാംപാറ സ്‌കൂളാണ് രണ്ടാം സ്ഥാനത്തും പാലക്കാട് പറളി സ്കൂൾ മൂന്നാം സ്ഥാനത്തുമെത്തി.
 
സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഒന്നാമതെത്തിയ കോഴിക്കോടിന്റെ അപര്‍ണ റോയ് ട്രിപ്പിള്‍ സ്വര്‍ണനേട്ടത്തിനുടമയായി. അതേസമയം ജൂനിയര്‍ പെണ്‍കുട്ടികളില്‍ ഒന്നാം സ്ഥാനത്തെത്തിയ തൃശൂരിന്റെ ആന്‍സി സോജന്‍ സ്പ്രിന്റ് ഡബിളും സ്വന്തമാക്കി. 
 
സീനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാടിന്റെ ടി.പി. അമലും ജൂനിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ സി. അഭിനവുമാണ് ജേതാക്കള്‍. 
 
വൈകീട്ടു നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പാലാ എംഎംല്‍എ കെ.എം. മാണിയാണ് അധ്യക്ഷത വഹിക്കുക. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് ആരാധകര്‍ എച്ച് രാജയെ പൊളിച്ചടുക്കി; വിക്കി പീഡിയയില്‍ നാണംകെട്ട് ബിജെപി