മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ബുധനാഴ്ച
മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ബുധനാഴ്ച
സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കും. തിങ്കളാഴ്ച വൈകുന്നേരം മാസപ്പിറവി സ്ഥിരീകരിക്കാന്‍ കഴിയാതെ വന്നതോടെ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പാളയം ഇമാം വി പി സുഹൈബ്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരാണ് ചെറിയ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന് അറിയിച്ചത്.