Publish Date: Mon, 06 Jun 2022 (08:38 IST)
Updated Date: Mon, 06 Jun 2022 (08:41 IST)
കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ കേരളം. തുടര്‍ച്ചയായ ആറ് ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങളിലേക്ക് കേരളം കടക്കുന്നത്. പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണെങ്കിലും ഇപ്പോള്‍ പൊലീസ് പരിശോധന കുറവാണ്. ഇനിമുതല്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തുന്നത് കര്‍ശനമാക്കും. പൊതു നിരത്തുകളില്‍ പൊലീസ് പരിശോധന ഊര്‍ജ്ജിതമാക്കും.
കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവരാനും ആലോചനയിലുണ്ട്. രോഗബാധിത മേഖലകളെ അടച്ചുപൂട്ടി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് പരിഗണനയിലുള്ളത്. ആരോഗ്യവകുപ്പ് ഇതേ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.